24 April Wednesday
യെച്ചൂരിക്കെതിരെ കള്ളക്കേസ്

കേന്ദ്ര സർക്കാരിന്‌ താക്കീതായി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020
 
‌തൃശൂർ
ഡൽഹിയിലെ വർഗീയ കലാപത്തിന്റെ ഗൂഢാലോചനക്കേസിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള പ്രമുഖരെ കള്ളക്കേസിൽ കുടുക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം കേന്ദ്രത്തിന്‌ താക്കീതായി.  ജില്ലയിലെ 16 കേന്ദ്രങ്ങളിലാണ്‌ പ്രതിഷേധം നടന്നത്‌-. 
ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായി സമരം ചെയ്യുന്നവർക്കെതിരെ കേസെടുക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ വൻ രോഷമാണ്‌ ഉയർന്നത്‌-. 
ചാവക്കാട്- നടന്ന പ്രതിഷേധം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ ഉദ്-ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി എം കൃഷ്‌ണദാസ്‌ അധ്യക്ഷനായി. തൃശൂരിൽ ജില്ലാ സെക്രട്ടറി എം എം വർഗീസ്- ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ അധ്യക്ഷനായി. പുഴയ്‌ക്കലിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം എ എസ്‌ കുട്ടി അധ്യക്ഷനായി. കുന്നംകുളത്ത്‌ സംസ്ഥാന കമ്മിറ്റി അംഗം പി കെ ബിജു ഉദ്-ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം കെ എഫ്‌ ഡേവിസ്‌ അധ്യക്ഷനായി. 
മണലൂരിൽ ജില്ലാ സെക്രട്ടറിയറ്റംഗം മുരളി പെരുനെല്ലി എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം ടി വി ഹരിദാസൻ അധ്യക്ഷനായി. പുതുക്കാട്‌ ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി ടി എ രാമകൃഷ്‌ണൻ അധ്യക്ഷനായി. 
നാട്ടികയിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ വി അബ്ദുൾഖാദർ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി പി എം അഹമ്മദ്‌ അധ്യക്ഷനായി. വടക്കാഞ്ചേരിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളി ഉദ്‌ഘാടനം ചെയ്‌തു. 
ഏരിയ സെക്രട്ടറി പി എൻ സുരേന്ദ്രൻ അധ്യക്ഷനായി. കൊടുങ്ങല്ലൂരിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഡേവിസ്- ഉദ്‌ഘാടനം ചെയ്‌തു. 
കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ ആർ  ജൈത്രൻ അധ്യക്ഷനായി. ചേർപ്പിൽ- ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം കെ കെ ശ്രീനിവാസൻ അധ്യക്ഷനായി. മണ്ണുത്തിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം ബാബു എം പാലിശേരി ഉദ്‌ഘാടനം ചെയ്‌തു. 
ഏരിയ സെക്രട്ടറി എം എം അവറാച്ചൻ അധ്യക്ഷനായി.ചേലക്കരയിൽ ജില്ലാ കമ്മിറ്റി അംഗം ടി കെ വാസു ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം കെ പി രാധാകൃഷ്‌ണൻ അധ്യക്ഷനായി. ഒല്ലൂരിൽ ജില്ലാ കമ്മിറ്റി അംഗം ആർ ബിന്ദു ഉദ്‌ഘാടനം ചെയ്‌തു. ഏരിയ കമ്മിറ്റിയംഗം ബാബു തച്ചനാടൻ അധ്യക്ഷനായി. മാളയിൽ ജില്ലാ കമ്മിറ്റിയംഗം മേരി തോമസ്- ഉദ്‌ഘാടനം ചെയ്‌തു.ഏരിയ സെക്രട്ടറി സി കെ സന്തോഷ്‌ അധ്യക്ഷനായി. 
ഇരിങ്ങാലക്കുടയിൽ ജില്ലാ കമ്മിറ്റിയംഗം കെ ആർ വിജയ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ്‌ കളക്കാട്ട്‌ അധ്യക്ഷനായി. 
ചാലക്കുടിയിൽ ജില്ലാ കമ്മിറ്റിയംഗം പി ബി അനൂപ്-  ഉദ്-ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി ടി എ ജോണി അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top