20 April Saturday
എല്ലാവർക്കും ജോലി, എല്ലാവർക്കും വിദ്യാഭ്യാസം

കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌‌ എസ്‌എഫ്‌ഐ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020
 
പാലക്കാട്‌ 
എല്ലാവർക്കും ജോലി എല്ലാവർക്കും വിദ്യാഭ്യാസം എന്ന മുദ്രാവാക്യം ഉയർത്തി എസ്‌എഫ്‌ഐ  കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌  മാർച്ചും ധർണയും നടത്തി. പാലക്കാട് ഹെഡ്പോസ്റ്റ് ഓഫീസിനുമുന്നിലേക്ക്‌ നടത്തിയ മാർച്ചും ധർണയും കേന്ദ്ര കമ്മിറ്റി അംഗം കെ പി ഐശ്വര്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എ പ്രയാൺ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി പി ദിനനാഥ് സ്വാഗതവും, വിപിൻ നന്ദിയും പറഞ്ഞു. അഭിശാന്ത്, വൈശാഖ് എന്നിവർ പങ്കെടുത്തു.  വടക്കഞ്ചേരി ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിൽ ജില്ലാ വൈസ് പ്രസിഡന്റ് പി ജിഷ്ണു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ആദിത്യദാസ്, ശ്യാം മോഹൻ, സുബിത്ത് എന്നിവർ സംസാരിച്ചു. കൊല്ലങ്കോട് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ ജില്ലാ ജോ. സെക്രട്ടറി ജിത്തു കിരൺ ഉദ്ഘാടനം ചെയ്തു. അരുൺദേവ്, വിപിൻദാസ്, രാഹുൽ, അശ്വൻ എന്നിവർ സംസാരിച്ചു.  
ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റി കുളക്കാട് പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച സമരം സിപിഐ എം ഏരിയ കമ്മിറ്റി അംഗം ശ്രീധരൻ  ഉദ്ഘാടനം ചെയ്‌തു. ഗോകുൽ അധ്യക്ഷനായി. അഫ്സൽ സ്വാഗതം പറഞ്ഞു. ചെർപ്പുളശേരി പോസ്റ്റ് ഓഫീസിനുമുന്നിൽ ഏരിയ സെക്രട്ടറി അൽത്താഫ് ഉദ്ഘാടനം ചെയ്തു. ഷാദുലി അധ്യക്ഷനായി, പ്രജിത്ത് സംസാരിച്ചു.
 തൃത്താല കൂറ്റനാട് പോസ്റ്റ് ഓഫീസിനുമുന്നിൽ ജില്ലാ കമ്മിറ്റി അംഗം മോഹിത്ത് മോഹൻ ഉദ്ഘാടനം ചെയ്തു. നിമേഷ് സംസാരിച്ചു. പട്ടാമ്പിയിൽ ജില്ലാ കമ്മിറ്റി അംഗം പ്രവീൺ ഉദ്ഘാടനം ചെയ്തു. റാഫി, അനുജ എന്നിവർ സംസാരിച്ചു. 
ചിറ്റൂർ പോസ്റ്റ്‌ ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി പി ദിനനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വിചിത്ര അധ്യക്ഷയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top