27 April Saturday

ജാഗ്രത ലംഘിച്ചാൽ പിഴയും പ്രത്യേക സ്‌ക്വാഡ്‌ പിടിമുറുക്കി

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

  ആലപ്പുഴ

കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ജില്ലാ ഭരണകേന്ദ്രം നിയോഗിച്ച സ്‌ക്വാഡ് കർശന നടപടികൾ സ്വീകരിക്കുന്നത്‌ ഫലംകണ്ടു.  മാർക്കറ്റുകളിലും ജൗളിക്കടകളിലും ഷോപ്പിങ് മാളുകളിലും പൊതുനിരത്തുകളിലും ആരാധനാലയങ്ങളിലും മാറ്റങ്ങൾ പ്രകടം.
     റവന്യൂ,- പൊലീസ്, ഹെൽത്ത് മുനിസിപ്പൽ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്‌ക്വാഡാണ് നടപടി സ്വീകരിക്കുന്നത്. ഡെപ്യൂട്ടി തഹസിൽദാർ ബി പ്രദീപിന്റെ നേത‌ൃത്വത്തിൽ ജൂൺ 29നാണ് സ്‌ക്വാഡ് പ്രവർത്തിച്ചുതുടങ്ങിയത്.  
നഗരത്തിലെ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണമായിരുന്നു ആദ്യം. 
വഴിച്ചേരി മാർക്കറ്റ്, പുലയൻവഴി മാർക്കറ്റ് എന്നിവിടങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തുന്ന ലോറികൾ ലോഡ് ഇറക്കിയശേഷം ഡ്രൈവറും ക്ലീനറും ചുറ്റിത്തിരിയുന്നത് അവസാനിപ്പിച്ചു. 
ലോഡ് ഇറക്കുന്നത് മാർക്കറ്റിലെ തൊഴിലാളികളാകണമെന്ന് നിഷ്‌കർഷിച്ചു. ചരക്കുവാഹനങ്ങളിലെ ജീവനക്കാർ പുറത്തിറങ്ങാൻ പാടില്ല.  മാസ്‌ക്‌ കർശനമാക്കി. ലോഡ്‌ ഇറക്കി വാഹനം ഉടൻ തിരിച്ചുപോകണം. സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ  മാസ്‌ക്‌ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കർശനമാക്കി. 
  തുണിക്കടകളിൽ ആളുകൾ കൂട്ടം കൂടുന്നത്‌  നിയന്ത്രിച്ചു. കടകൾക്ക് മുന്നിൽ സാമൂഹ്യ അകലം പാലിച്ച് ഇരിക്കാൻ സൗകര്യമേർപ്പെടുത്തി. എയർ കണ്ടീഷനറുകൾ വിലക്കി. ഷോപ്പിങ് മാളുകളിലും നിയന്ത്രണമേർപ്പെടുത്തി. ആരാധനാലയങ്ങളിൽ 50ൽ താഴെ  ഭക്തരേ ഉള്ളൂ എന്ന് ഉറപ്പാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top