28 March Thursday

കരുതലിന്റെ വിജയം: ജി സുധാകരന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
ആലപ്പുഴ
പ്ലസ് ടു പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും മന്ത്രി ജി സുധാകരൻ അഭിനന്ദിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാൻ നടത്തിയ കരുതലിന്റെ കൂടി വിജയമാണിത്. സ്കൂൾ ജീവിതത്തിന് ശേഷം ഏത് മേഖല തെരഞ്ഞെടുക്കണമെന്ന് വിദ്യാർത്ഥികൾ തീരുമാനിക്കുന്ന സമയമാണിനി. 
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ വർധിച്ചിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിൽ എംബിബിഎസ്, എൻജിനീയറിങ്ങ്, എംബിഎ കോളേജുകളും പോളിടെക്നിക്കും ഗവ. ഐടിഐയും ബി എഡ് കോളേജും ആർട്സ് ആൻഡ് സയൻസ് കോളേജുമാണ് നിലവിലുള്ളത്. അഭിരുചിക്ക് അനുസരിച്ച് എല്ലാവർക്കും പഠിക്കാം. മണ്ഡലത്തിൽ മികച്ചവിജയം കൈവരിച്ച എല്ലാ സ്കൂളുകളെയും അഭിനന്ദിക്കുന്നു. അധ്യാപകർക്കും, രക്ഷകർത്താക്കൾക്കും ആശംസകൾ നേരുന്നു–-  മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top