24 April Wednesday

കണ്ണൂർ സ്‌പിന്നിങ്‌ മിൽ തൊഴിലാളികൾ സത്യഗ്രഹം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

 കണ്ണൂർ

എൻടിസിയുടെ കീഴിലുള്ള കക്കാട്‌ സ്പിന്നിങ്‌ ആൻഡ് വീവിങ്‌ മിൽ അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ട്‌ ട്രേഡ്‌ യൂണിയൻ സംയുക്ത സമിതി നേതൃത്വത്തിൽ മില്ലിനു മുന്നിൽ അനിശ്‌ചിതകാല സത്യഗ്രഹം തുടങ്ങി. കെ കെ രാഗേഷ്‌ എംപി ഉദ്‌ഘാടനംചെയ്‌തു.
കണ്ണൂർ സ്പിന്നിങ്‌ ആൻഡ് വീവിങ്‌ മിൽ ഉൾപ്പെടെ കേരളത്തിലെ അഞ്ച്‌ എൻടിസി മില്ലുകൾ കോവിഡ്  ലോക്‌‌‌‌ഡൗണിനെ തുടർന്ന് അടച്ചിടുകയായിരുന്നു. ലോക്‌‌ഡൗൺ പിൻവലിച്ചിട്ടും മില്ലുകൾ തുറന്നില്ലെന്നു മാത്രമല്ല, തൊഴിലാളികൾക്ക് വേതനവും  നൽകുന്നില്ല. മുഴുവൻ തൊഴിലാളികൾക്കും വേതനം അനുവദിക്കണമെന്നും മിൽ തുറന്നു പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ സംസ്ഥാനവ്യാപക സമരം. കണ്ണൂരിൽ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്‌, എൻഎൽഒ സംഘടനകൾ ഉൾപ്പെട്ടതാണ്‌ ‌ സംയുക്തസമിതി. യൂണിയൻ നേതാക്കളായ ടി ഒ മോഹനൻ, കെ പി അശോകൻ, കെ മണീശൻ, കെ പി കിഷോർ കുമാർ, കെ മനോജ്‌കുമാർ, സി പി പ്രസന്നൻ എന്നിവർ സംസാരിച്ചു. 
വ്യാഴാഴ്‌ച രാവിലെ 10ന്‌ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ വി ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്യും. ‌മാഹി സ്‌പിന്നിങ്‌ മില്ലിനുമുന്നിലും സമരമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top