25 April Thursday

ചികിത്സാസഹായം തേടുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
പിലാത്തറ 
ബൈക്കപകടത്തിൽ ഗുരുതരാവസ്ഥയിലായ യുവാവിന് ഉദാരമതികളുടെ സഹായം വേണം. പിലാത്തറ ചുമടുതാങ്ങിയിലെ ഒ പി ഷൈജു (മനു) ആണ്  നട്ടെല്ലിനും കഴുത്തിനും സാരമായി പരിക്കേറ്റ്‌ ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിൽ കഴിയുന്നത്. കാർപെന്റർ ജോലിക്കാരനാണ്‌. ചികിത്സക്കായി ഇതിനകം 15 ലക്ഷത്തോളം രൂപ ചെലവിട്ടു. നിർധന കുടുംബത്തെ സംരക്ഷിക്കുന്നതിനും ഷൈജുവിന്റെ  ചികിത്സയ്‌ക്കുമായി എം വി രവി ചെയർമാനും എൻ നാരായണൻ കൺവീനറുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. 
പിലാത്തറ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലും (അക്കൗണ്ട് നമ്പർ 3834796909 IFSC CBINO 284513) ചെറുതാഴം സഹകരണ ബാങ്കിലും (CHS 0601110011047, IFSC ICICO 000103) അക്കൗണ്ട് ആരംഭിച്ചു.
 
കണ്ണൂർ
ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു. ചാല ചിന്മയ വിദ്യാലയത്തിന് സമീപം ജുമാന മൻസിലിൽ ഒ കെ ഉമ്മർ ആണ് സഹായം തേടുന്നത്. വൃക്കകൾ മാറ്റിവച്ചാൽ മാത്രമെ ജീവൻ നിലനിർത്താൻ സാധിക്കൂവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. 
നാട്ടുകാർ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഉമ്മറിനായുള്ള ചികിത്സാസഹായം കേരള​ഗ്രാമീൺ ബാങ്ക് ചാല ശാഖയിലെ 40402101059766 എന്ന അക്കൗണ്ടിലേക്ക് അയക്കാം. ഐഎഫ്സി: KLGB 0040402 ഫോൺ: 9388520135, 9495493929.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top