19 April Friday

74 പേര്‍ക്കുകൂടി കോവിഡ് 19

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
കാസർകോട്‌
ജില്ലയിൽ 74 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 57 പേർക്ക്‌ സമ്പർക്കത്തിൽ രോഗമുണ്ടായി. ഏഴ്‌ പേരുടെ ഉറവിടം വ്യക്തമല്ല.  വിദേശത്ത്‌ നിന്നെത്തിയ ആറ്‌  പേർക്കും ഇതര സംസ്ഥാനത്ത്‌ നിന്നെത്തിയ 11 പേർക്കും രോഗമുണ്ടായി.  22 പേർ രോഗമുക്തി നേടി. 
ചെങ്കള പഞ്ചായത്തിലെ 38 കാരൻ (മംഗളൂരു), മഞ്ചേശ്വരം പഞ്ചായത്തിലെ 30 കാരൻ (മംഗളൂരു), മഞ്ചേശ്വരം പഞ്ചായത്തിലെ 19 കാരൻ (മംഗളൂരു), 25 കാരൻ (മംഗളൂരു), 34 കാരൻ (ബോംബെ), 28 (മംഗളൂരു), 26 കാരൻ (മംഗളൂരു), 30കാരൻ (മംഗളൂരു), കാറഡുക്ക പഞ്ചായത്തിലെ 18 കാരൻ (മംഗളൂരു), തൃക്കരിപ്പൂർ പഞ്ചായത്തിലെ 58 കാരൻ (ചെന്നൈ), കുമ്പള പഞ്ചായത്തിലെ 23 കാരൻ (മംഗളൂരു), മംഗൽപാടി പഞ്ചായത്തിലെ 40 കാരൻ(മഹാരാഷ്ട്ര), അഞ്ച് വയസുള്ള പെൺകുട്ടി (കർണാടക) എന്നിവരാണ്‌ ഇതര സംസ്ഥാനത്ത്‌ നിന്നെത്തി രോഗം ബാധിച്ചവർ. ദുബായിൽ നിന്നെത്തിയ  30 വയസുള്ള മംഗൽപാടി സ്വദേശി, ഷാർജയിൽ നിന്നെത്തിയ 31 വയസുള്ള അജാനൂർ സ്വദേശി, 29ന് ദുബായിൽ നിന്നെത്തിയ 39 വയസുള്ള അജാനൂർ സ്വദേശി, ഖത്തറിൽ നിനെത്തിയ ഉദുമ സ്വദേശി (30),  അബുദാബിയിൽ നിന്നെത്തിയ ചെമ്മനാട് സ്വദേശി (36), ദുബായിൽ നിന്നെത്തിയ വോർക്കാടി  സ്വദേശി (19) എന്നിവരാണ്‌ വിദേശത്ത്‌ നിന്നെത്തിയവർ.
നിരീക്ഷണത്തിൽ 
6296 പേർ
വീടുകളിൽ 5517  പേരും സ്ഥാപനങ്ങളിൽ 779 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്  6296 പേർ. പുതിയതായി  520 പേരെ നീരിക്ഷണത്തിലാക്കി. 340 പേരുടെ സാമ്പിളുകൾ കൂടി പരിശോധനക്കയച്ചു. 1124 പേരുടെ ഫലം ലഭിക്കാനുണ്ട്. 541 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു.
 
57 പേർക്ക്‌ സമ്പർക്കത്തിൽ; ഏഴിന്‌ ഉറവിടമില്ല  
കാസർകോട്‌
ചെങ്കള പഞ്ചായത്ത്‌ സ്വദേശികളാണ്‌ സമ്പർക്കത്തിൽ രോഗം ബാധിച്ചവർ കൂടുതൽ. 32,29 വയസുള്ള പുരുഷന്മാർ (കഴിഞ്ഞ 12ന് പോസിറ്റീവായയാളുടെ സമ്പർക്കം), പ്രാഥമിക സമ്പർക്കത്തിലൂടെ 47,75,44,20,22,48, 22,53, 24,29വയസുള്ള പുരുഷന്മാർ, 51,26,51,40,35,45,42,17 വയസുള്ള സ്ത്രീകൾ, രണ്ട്, ഒമ്പത്, 14,15,13 എട്ട്, 15 വയസുള്ള കുട്ടികൾ, 33 വയസുകാരൻ (ആരോഗ്യ പ്രവർത്തകയുടെ സമ്പർക്കം) എന്നിവർ ചെങ്കള സ്വദേശികളാണ്‌.  
കാസർകോട് നഗരസഭയിലെ 19 വയസുകാരൻ (കഴിഞ്ഞദിവസം പോസിറ്റീവായവർ ജോലി ചെയ്തിരുന്ന പച്ചക്കറി കട സന്ദർശിച്ചിരുന്നു), 45 വയസുകാരൻ, 13 വയസുള്ള ആൺകുട്ടി. മൊഗ്രാൽപുത്തൂരിലെ 32 വയസുകാരി (കാസർകോട്‌ സ്‌റ്റേഷനറി കടയിലെ ജീവനക്കാരി). 
മധൂർ പഞ്ചായത്തിലെ 64,34, 22, 27, 36 വയസുള്ള പുരുഷന്മാർ, 51, 26 വയസുള്ള സ്ത്രീകൾ, ഏഴ്, ആറ് വയസുള്ള ആൺകുട്ടികൾ. മഞ്ചേശ്വരം പഞ്ചായത്തിലെ 34 (ഹൊസങ്കടിയിലെ ഡ്രൈവർ), 35 (കാസർകോട് ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരൻ), 28 (ലോട്ടറി വിൽപനക്കാരൻ), 46 (ഹൊസങ്കടിയിൽ കൂലിവേല),  35 (ഹൊസങ്കടിയിൽ കൂലിവേല), 43 (മഞ്ചേശ്വരത്ത് നിർമാണ തൊഴിലാളി), 21 (വെൽഡർ), 32 (ഹൊസങ്കടിയിൽ കൂലിവേല) വയസുള്ള പുരുഷന്മാർ. 
കുമ്പള പഞ്ചായത്തിലെ 31, 36 വയസുള്ള പുരുഷന്മാർ. മുളിയാർ പഞ്ചായത്തിലെ 54,28 വയസുള്ള സ്ത്രീകൾ. ചെറുത്തൂർ പഞ്ചായത്തിലെ 42 വയസുള്ള ആരോഗ്യ പ്രവർത്തക. മീഞ്ച പഞ്ചായത്തിലെ 32 കാരൻ (വെൽഡർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top