24 April Wednesday

റെയിൽവേ സ്വകാര്യവൽക്കരണം സിഐടിയു പ്രതിഷേധദിനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

 

കാസർകോട്‌
റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ സിഐടിയു  നേതൃത്വത്തിൽ വ്യാഴാഴ്‌ച പ്രതിഷേധദിനം  ആചരിക്കും. 109 റെയിൽവേ റൂട്ടുകളിൽ സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്. 
സ്വകാര്യ കമ്പനികളോട് താൽപര്യപത്രം ക്ഷണിച്ച്‌ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. രാജ്യത്തിനകത്തേയും വിദേശത്തേയും കമ്പനികൾക്ക്‌  അവസരം നൽകുന്ന തരത്തിലാണ് വിജ്ഞാപനം. ജനങ്ങളുടെ യാത്ര മാത്രമല്ല ഭക്ഷ്യധാന്യം, കൽക്കരി, രാസവളം തുടങ്ങിയ അവശ്യവസ്തുക്കൾ രാജ്യത്താകെ എത്തിക്കുന്നതും റെയിൽവേയാണ്‌. സ്വകാര്യവൽകരണത്തോടെ കടത്ത് ചെലവ്‌ വർധിക്കും. തന്ത്രപ്രധാന മേഖലകൾ സ്വകാര്യവൽകരിക്കുന്നത്‌ രാജ്യദ്രോഹമാണ്.  വ്യാഴാഴ്‌ച രാജ്യവ്യാപകമായി സിഐടിയു പ്രതിഷേധമുയർത്തുന്നുണ്ട്‌. 
ജില്ലയിൽ മഞ്ചേശ്വരം, ഉപ്പള, കുമ്പള, കാസർകോട്‌, കോട്ടിക്കുളം, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ  റെയിൽവേ സ്‌റ്റേഷനുകൾക്ക്‌  മുന്നിലും ബോവിക്കാനം, കുറ്റിക്കോൽ, ഒടയംചാൽ, കുന്നംകൈ എന്നിവിടങ്ങളിലും  കോവിഡ് മാനദണ്ഡം പാലിച്ചു വൈകിട്ട്‌ നാലുമുതൽ  അഞ്ചുവരെ  ധർണ സംഘടിപ്പിക്കും. വിജയിപ്പിക്കാൻ സിഐടിയു ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. പ്രസിഡന്റ്‌  ഡോ. വി പി പി മുസ്തഫ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി കെ രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top