25 April Thursday

വിഷമഴയെ തോൽപിച്ച്‌ ശിൽപ

പി വിജിൻദാസ‌്Updated: Thursday Jul 16, 2020
ചീമേനി
ശാരീരിക അവശതകളെ അതിജീവിച്ച‌് വീട്ടിലിരുന്ന‌ു പഠിച്ച‌് ചീമേനി എലിക്കോട്ട‌്പൊയിലിലെ കെ ബി ശിൽപ  ഹയർസെക്കൻഡറി പരീക്ഷയിൽ നേടിയത്‌ മികച്ച വിജയം.   ചീമേനി ഗവ. ഹയർസെക്കൻഡറി സ‌്കൂളിലെ ഹ്യുമാനിറ്റീസ‌് വിദ്യാർഥിയാണ‌് ശിൽപ.  
എൻഡോസൾഫാൻ വിഷമഴയുടെ ദുരിതം ജൻമനാ അനുഭവിക്കുകയാണ‌് ശിൽപ.  എല്ലുപൊടിയുന്ന അസുഖമാണ‌് ശിൽപക്ക്‌. നിരവധി ചികിത്സ നടത്തിയെങ്കിലും അസുഖം വിടാതെ പിന്തുടരുകയാണ‌്. അസുഖം ശരീരത്തെ തളർത്തിയെങ്കിലും മകളുടെ പഠനമോഹത്തിന‌് മാതാപിതാക്കൾ പൂർണ പിന്തുണ നൽകി. സ‌്കൂളിലെത്താൻ ആശിച്ചപ്പോൾ സ‌്കൂളിലെത്തിച്ചും  വീട്ടിൽ പഠന സൗകര്യം ഒരുക്കിയും അവർ തണലായി. എൽപി, യുപി, ഹൈസ‌്കൂൾ പഠനമെല്ലാം വീട്ടിൽ തന്നെയായിരുന്നു. പഠന സഹായവുമായി അധ്യാപകർ ശിൽപയുടെ വീട്ടിലെത്തും. സഹപാഠികളും സഹായിക്കും .  പഠനത്തോടൊപ്പം വായനയും എഴുത്തും ശിൽപയുടെ വിനോദമാണ‌്. പടന്നക്കാട‌് നെഹ‌്റു കോളേജ‌് സാഹിത്യവേദി ഈ മിടുക്കിയുടെ ‘നിറഭേദങ്ങൾ ’എന്ന കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്‌. ഇനി  ഉന്നത പഠനമാണ്‌ ലക്ഷ്യം.   കൂലി തൊഴിലാളിയായ ഭുവനചന്ദ്രന്റെയും കെ കെ നിഷയുടെയും മകളാണ‌്. സഹോദരി ശാലിനി പെരിയ കേന്ദ്ര സർവകലാശാലയിൽ അവസാന വർഷ പിജി വിദ്യാർഥിനിയാണ‌്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top