26 April Friday

ഖാദി തൊഴിലാളികൾ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
കാഞ്ഞങ്ങാട്
തൊഴിലും കൂലിയും സംരക്ഷിക്കുക, കേന്ദ്ര ഖാദി കമീഷൻ പദ്ധതി നടപ്പാക്കുക, തൊഴിലാളികൾക്ക് പ്രതിമാസം 7500 രൂപയും പത്തു  കിലോ ധാന്യങ്ങളും സൗജന്യമായി നൽകുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച‌്  ഖാദി തൊഴിലാളികൾ തൊഴിൽ സ്ഥാപനങ്ങൾക്ക്‌ മുന്നിൽ ധർണ നടത്തി. ജില്ലയിലെ 17 കേന്ദ്രങ്ങളിൽ  ധർണ സംഘടിപ്പിച്ചു. 
മാവുങ്കാൽ ഖാദി കേന്ദ്രത്തിന്‌ മുന്നിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ഓമന അധ്യക്ഷയായി. 
കോളംകുളത്ത‌് ജില്ലാ സെക്രട്ടറി എം ലക്ഷ‌്മി ഉദ‌്ഘാടനം ചെയ‌്തു. ചെറുവത്തൂരിൽ പി പത്മിനിയും കയ്യൂരിൽ എം ശാന്തയും തൃക്കരിപ്പൂരിൽ കെ വി ജനാർദനനും  കാരിമൂലയിൽ വി  കുഞ്ഞിരാമനും ഉദ‌്ഘാടനം ചെയ‌്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top