19 April Friday
സംസ്ഥാന സീനിയർ അത്‌ലറ്റിക്‌ മീറ്റ്‌

ഇരട്ടസ്വർണം 3 പേർക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

 തേഞ്ഞിപ്പലം

സംസ്ഥാന സീനിയർ അത്‌ലറ്റിക്‌ മീറ്റിൽ മൂന്നുപേർക്ക്‌ ഇരട്ടസ്വർണം. തിരുവനന്തപുരത്തിന്റെ എ പി ഷീൽഡ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം സ്വന്തമാക്കി. 
പാലക്കാടിന്റെ റീബാ അന്നാ ജോർജ്‌ 5000 മീറ്ററിലും 10000 മീറ്ററിലും സ്വർണം നേടി. എറണാകുളത്തിന്റെ ആനന്ദ്‌ കൃഷ്‌ണയും 5000 മീറ്ററിലും 10000 മീറ്ററിലും സ്വർണം കരസ്ഥമാക്കി.
 
റെക്കോഡ്‌ 
തിളക്കത്തിൽ 
അരുൺ
ജിജോ ജോർജ്‌ 
തേഞ്ഞിപ്പലം
സംസ്ഥാന സീനിയർ അത്‌ലറ്റിക്‌ മീറ്റിന്റെ രണ്ടാംദിനത്തിൽ റെക്കോഡ്‌ നേട്ടവുമായി ഇടുക്കിയുടെ എ ബി അരുൺ.  പുരുഷവിഭാഗം ട്രിപ്പിൾജമ്പിലാണ്‌ 16.17 മീറ്റർ താണ്ടി അരുൺ പുതിയ ദൂരംകുറിച്ചത്‌.  2019ൽ എറണാകുളത്തിന്റെ എൽദോസ് പോള്‍ നേടിയ 16.09 മീറ്ററാണ്  തകർത്തത്. 
തിരുവനന്തപുരം സ്വദേശിയായ അരുൺ കൊച്ചി നേവിയിലാണ് ജോലിചെയ്യുന്നത്. ചങ്ങനാശേരി എസ്‌ബി കോളേജിലെ പഠനകാലത്ത്‌ അഖിലേന്ത്യാ അന്തർ സർവകലാശാലാ മീറ്റിൽ വെങ്കലവും ഖേലോ ഇന്ത്യാ മീറ്റിൽ സ്വർണവും നേടിയിട്ടുണ്ട്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top