20 April Saturday

കെട്ടിടത്തിനുള്ളിൽ 
കുടുങ്ങിയ മയിലിന്‌ 
ഫയർഫോഴ്‌സ്‌ രക്ഷകരായി

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

ചവറ ഫയർഫോഴ്‌സ്‌ രക്ഷിച്ച പെൺമയിലിനെ കൂട്ടിലാക്കിയ നിലയിൽ

ചവറ
അടഞ്ഞുകിടന്ന ഹോട്ടലിനുള്ളിൽ അകപ്പെട്ട മയിലിനെ ചവറ ഫയർഫോഴ്‌സ്‌ രക്ഷപ്പെടുത്തി. ദേശീയപാതയിൽ ടൈറ്റാനിയം ജങ്‌ഷനു സമീപത്തുള്ള ജില്ലാ ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ടേക്ക് എ ബ്രേക്കിൽ വാടകയ്ക്ക് പ്രവർത്തിച്ചുവന്ന ഹോട്ടലിൽ അകപ്പെട്ട പെൺമയിലിനെയാണ് ചവറ ഫയർഫോഴ്‌സ്‌ രക്ഷപ്പെടുത്തിയത്. ഞായര്‍ രാത്രി ഏഴിനാണ്‌ സംഭവം.  
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊളിക്കാനിരുന്ന പൂട്ടിക്കിടന്ന ഹോട്ടലിൽ അകപ്പെട്ട മയിൽ ബഹളംവച്ചതോടെ സമീപത്തുണ്ടായിരുന്നവർ ഫയർഫോഴ്‌സിൽ അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ്‌ എത്തി പൂട്ടുപൊളിച്ച് മയിലിനെ രക്ഷപ്പെടുത്തി അടുത്തുള്ള ക്ഷേത്രത്തിലെ കൂട്ടിലേക്ക് മാറ്റി.  ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. ചവറ  ഫയർഫോഴ്‌സ്‌ ഉദ്യോഗസ്ഥരായ സുനിൽകുമാർ, ആർ രഞ്ജീഷ്, ആർ അരുൺ, ദിനേശൻ എന്നിവർ ചേർന്നാണ് മയിലിനെ രക്ഷപ്പെടുത്തിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top