19 April Friday
പുനലൂരുകാർ ചോദിക്കുന്നു

ആൽമരച്ചെടികൾ പിഴുതുമാറ്റിക്കൂടെ

സ്വന്തം ലേഖകൻUpdated: Monday May 16, 2022

തൂക്കുപാലത്തിന് മുകളിൽ ആൽമര ചെടികൾ വളരുന്നു

പുനലൂർ
തൂക്കുപാലത്തിനു മുകളിലെ ആൽമരച്ചെടികൾ പിഴുതുമാറ്റാൻ പ്രത്യേകം ഉത്തരവു വേണോ? ഈ ചോദ്യമുയർത്തുന്നത്‌ പുനലൂരുകാരാണ്‌.  ചെടികൾ വളർന്ന്‌ വേരിറങ്ങിയാൽ ആർച്ചിന്റെ ബലക്ഷയത്തിന്‌ കാരണമാകുമെന്നും നാട്ടുകാർ പറയുന്നു. 
കോവിഡിനെത്തുടർന്ന്‌ രണ്ടുവർഷമായി അടഞ്ഞുകിടക്കുകയായിരുന്ന പാലം അടുത്തിടെയാണ്‌ തുറന്നത്‌. രണ്ടു കരിങ്കൽ ആർച്ചുകൾക്കിടയിൽ ഒന്നിന്റെ മുകളിലാണ്‌ ആൽമരച്ചെടി വളർന്നത്‌. പാലത്തിനെ താങ്ങിനിർത്തുന്ന ഉരുക്കു ബീമുകളിലും നട്ടിലും ബോൾട്ടിലും തുരുമ്പുപിടിച്ചിട്ടുമുണ്ട്‌. തുരുമ്പ്‌ മാറ്റിയില്ലെങ്കിലും പാലത്തെ ബാധിക്കും. 1877ല്‍ ബ്രിട്ടീഷ്  ഭരണകാലത്താണ് കല്ലടയാറിന്‌ കുറുകെ തൂക്കുപാലം നിർമിച്ചത്‌. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ചരിത്രസ്‌മാരകം സംസ്ഥാന പുരാവസ്‌തു വകുപ്പിനു കീഴിലാണ്‌. രണ്ടുവര്‍ഷം മുമ്പ് 1.25 കോടി രൂപ ചെലവഴിച്ച്‌ പാലം നവീകരിച്ചതാണ്‌. എന്നാൽ, കൃത്യമായ പരിപാലനമില്ലാത്തതാണ്‌ ആൽമരം വളരാനും തുരുമ്പെടുക്കാനും കാരണമെന്ന്‌ നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top