26 April Friday

മൊബൈൽ പിടിച്ചുപറിക്കുന്ന 
സംഘം അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

ബിലാദ്,ഷിയാസ്, അജിംഷാ

കായംകുളം 
ബൈക്കിൽ കറങ്ങി മൊബൈൽഫോൺ പിടിച്ചുപറിക്കുന്ന യുവാക്കൾ അറസ്‌റ്റിൽ. 
പത്തിയൂർ എരുവ് മുറിയിൽ കുട്ടേത്ത് തെക്കതിൽ വീട്ടിൽ ബിലാദ് (20), കീരിക്കാട് തെക്കുമുറിയിൽ എരിയപുറത്ത് ഷിഹാസ് (20), എരുവ മുറിയിൽ വലിയത്ത് കിഴക്കതിൽ അജിംഷ (20) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണപുരം സ്വദേശിയായ ആദിത്യന്റെ മൊബൈൽഫോൺ പിടിച്ചുപറിച്ച കേസിലാണ് അറസ്റ്റ്. 
ഓച്ചിറ- ചൂനാട് റോഡിൽ ശിവശക്തി നൃത്തവിദ്യാലയത്തിന് സമീപമായിരുന്നു  സംഭവം. 
കായംകുളം ഡിവൈഎസ്‌പി അജയ്നാഥിന്റെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ വി ഉദയകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ജി ദീപക്, ഷാജഹാൻ, സബീഷ്, എ എസ്‌ ഫിറോസ്, മുഹമ്മദ് ഷാൻ, ദീപക് വാസുദേവൻ, സുന്ദരേഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top