19 September Friday
റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി

തൃശൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
തൃശൂർ
റെയിൽവേയുടെ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി തൃശൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി. ചെയർമാൻ പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനക്കാരായ ഒമ്പത്‌ അംഗങ്ങൾ തൃശൂരിലെത്തി. തൃശൂർ റെയിൽവേ സ്റ്റേഷൻ 300 കോടി മുതൽമുടക്കിൽ, വിമാനത്താവള മാതൃകയിൽ പുനർനിർമിക്കാൻ തീരുമാനമായിട്ടുണ്ട്‌. പദ്ധതിരേഖ ലഭിക്കുന്നമുറയ്ക്ക് പ്രവൃത്തികൾ ആരംഭിക്കുമെന്നും 2025ൽ നിർമാണം പൂർത്തിയാക്കാനാണ്‌ റെയിൽവേ ലക്ഷ്യമിടുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. തൃശൂരിലെ വിവിധ റെയിൽവേ വികസന ആവശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള നിവേദനങ്ങൾ ദക്ഷിണ റെയിൽവേ ഉപദേശകസമിതി അംഗം എം ഗിരീശൻ, തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി കൃഷ്ണകുമാർ എന്നിവർ കൈമാറി. തിരുവനന്തപുരം സീനിയർ ഡിവിഷണൽ കമേഴ്സ്യൽ മാനേജർ ജെറിൻ ആനന്ദ്, സ്റ്റേഷൻ മാനേജർ പി ശശീന്ദ്രൻ, ചീഫ് കമേഴ്സ്യൽ ഇൻസ്‌പെക്ടർ പ്രസൂൺ എസ് കുമാർ, സീനിയർ സെക്ഷൻ എൻജിനിയർ പി രവികുമാർ എന്നിവരും കമ്മിറ്റിയോടൊപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top