27 April Saturday

നിർത്തലാക്കിയ ബസുകൾ പുനരാരംഭിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
ചിറയിൻകീഴ്  
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി രണ്ടുവർഷംമുമ്പ്‌ നിർത്തലാക്കിയ കെഎസ്ആർടിസി ബസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. കിഴുവിലം പഞ്ചായത്തിലും സമീപത്തുമുള്ളവരുടെ  യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാണ്‌ ആവശ്യം. 
 കിഴുവിലം–- -ചിറയിൻകീഴ്, -കുറക്കട –--മുടപുരം–- -മുട്ടപ്പലം തുടങ്ങി വിവിധ റോഡുകൾ വഴി സർവീസ് നടത്തിയിരുന്ന അഞ്ചിലധികം ബസുകളാണ് നിർത്തലാക്കിയത്‌. 
 കിഴുവിലം, ചിറയിൻകീഴ് നിവാസികൾ  യാത്രയ്‌ക്കായി കോരാണി -–- ചിറയിൻകീഴ് റോഡിനെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ബസുകളും ഈ റൂട്ടിൽ കൃത്യമായി സർവീസ് നടത്തുന്നില്ല . രാത്രി സർവീസുകൾ ഇവർ റദ്ദാക്കുന്നതും പതിവാണ്‌. 
തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിൽനിന്നും  ഹൈവേയിലെ കോരണിയിൽ ഇറങ്ങുന്ന യാത്രക്കാർക്ക്  രാത്രി എട്ടിനുശേഷം ചിറയിൻകീഴിലേക്ക് പോകാൻ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top