19 April Friday

നിലമ്പൂര്‍ മണ്ഡലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാൻ 5 കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

 എടക്കര  നിലമ്പൂര്‍  മണ്ഡലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കെഎസ്ഇബിയുടെ അഞ്ച്‌ ചാര്‍ജിങ് പോയിന്റുകള്‍ അനുവദിച്ചു. ഇലക്ട്രിക് സ്‌കൂട്ടര്‍, ഓട്ടോറിക്ഷകള്‍ എന്നീ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള പോള്‍ മൗണ്ടഡ് ചാര്‍ജിങ്‌ സ്‌റ്റേഷനുകളാണ് ഇലക്ട്രിക് പോസ്റ്റുകളോടനുബന്ധിച്ച് സ്ഥാപിക്കുന്നത്. നിലമ്പൂര്‍ മില്‍മ ബൂത്തിനുസമീപം, കരുളായി പാലാങ്കര പാലത്തിനുസമീപം, എടക്കര വില്ലേജ് ഓഫീസിനുസമീപം, വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിനുസമീപം, പൂക്കോട്ടുംപാടം പായമ്പാടം എന്നിവിടങ്ങളിലാണ്‌  പോയിന്റുകള്‍ സ്ഥാപിക്കുക. പി വി അന്‍വര്‍ എംഎല്‍എ നിര്‍ദേശിച്ച പ്രകാരമാണ് പോയിന്റുകൾ ക്രമീകരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top