26 April Friday

ക്രിപ്റ്റോ കറൻസി തട്ടിപ്പ്‌: പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

യൂസുഫ്

 

മലപ്പുറം ക്രിപ്റ്റോ കറൻസിയുടെ പേരിൽ ഒന്നരക്കോടി തട്ടിയ കേസിലെ പ്രതിയെ മലപ്പുറം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ പോത്തുകല്ല് ഭൂതാനം കോളനി വട്ടപറമ്പൻ യൂസുഫി (26)നെയാണ് അറസ്റ്റ് ചെയ്തത്.      പോത്തുകല്ല് സ്വദേശി മലപ്പുറം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.  മലപ്പുറം സൈ ബർ ക്രൈം പൊലീസ് സിഐ സി ബിനുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം കേരളത്തിലും ബംഗളൂരുവിലും നടത്തിയ അന്വേഷണത്തിൽ പ്രതിയെ കുറിച്ച് വിവരങ്ങൾ ലഭിച്ചു. ശനിയാഴ്ച മലപ്പുറത്തുനിന്നായിരുന്നു പ്രതിയെ പിടികൂടിയത്.      പരാതിക്കാരന്റെ സുഹൃത്തായിരുന്ന പ്രതി പരാതിക്കാരനോട് ആത്മബന്ധം സ്ഥാപിച്ച് അക്കൗണ്ട് രഹസ്യങ്ങൾ മനസ്സിലാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.      പ്രതിയെ മഞ്ചേരി ജെഎഫ്‌സിഎം കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top