20 April Saturday

അലയടിച്ച്‌ സമരജ്വാല

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

സംയുക്ത കർഷക സമരസമിതി കുടപ്പനക്കുന്നിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് എൻ കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യുന്നു

ചാല
കർഷകസമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്  ചാല ഏരിയയില്‍ മൂന്നിടത്ത്‌ പ്രതിഷേധ കൂട്ടായ്‌മയും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. അട്ടക്കുളങ്ങര ജങ്‌ഷനില്‍ സിപിഐ എം  ഏരിയ സെക്രട്ടറി എസ് എ സുന്ദര്‍ ഉദ്ഘാടനംചെയ്തു. ശ്രീവരാഹം വിജയകുമാര്‍ അധ്യക്ഷനായി. നെടുങ്കാട് ജങ്‌ഷനില്‍ കര്‍ഷകസംഘം ചാല ഏരിയ പ്രസിഡന്റ് ആര്‍ അജിത്ത് ഉദ്ഘാടനം ചെയ്തു.  പ്രസാദ് അധ്യക്ഷനായി.  കുത്തുകല്ലിന്‍മൂട് ജങ്‌ഷനില്‍ സംയുക്ത കര്‍ഷകസമിതി ജില്ലാ ചെയര്‍മാന്‍ മാങ്കോട് രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു.
പാളയം
ഡൽഹിയിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ വട്ടിയൂർക്കാവിൽ കർഷകച്ചങ്ങല സംഘടിപ്പിച്ചു. വി കെ പ്രശാന്ത് എംഎൽഎ ഉദ്‌ഘാടനംചെയ്തു. കിസാൻ സഭ മണ്ഡലം സെക്രട്ടറി എം സി സുരേന്ദ്രൻ അധ്യക്ഷനായി. കർഷകസംഘം പാളയം ഏരിയ കമ്മിറ്റിയംഗം സാബു അലക്സ്‌ പ്രതിജ്ഞ  ചൊല്ലി.സിപിഐ എം ലോക്കൽ സെക്രട്ടറി എം വേലപ്പൻ, കർഷകസംഘം പാളയം ഏരിയ കമ്മിറ്റിയംഗം രാജേന്ദ്ര കുമാർ, എ എ സത്താർ എന്നിവർ സംസാരിച്ചു. കർഷകസംഘം ലോക്കൽ സെക്രട്ടറി ഷൈൻ തോമസ് സ്വാഗതം പറഞ്ഞു.
പേരൂർക്കട
സംയുക്ത കർഷക സമരസമിതി പേരൂർക്കട ഏരിയയിലെ അഞ്ച്‌ കേന്ദ്രത്തിൽ മനുഷ്യച്ചങ്ങലയും യോഗവും സംഘടിപ്പിച്ചു. കുടപ്പനക്കുന്നിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് എൻ കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു. കരകുളത്ത്‌ പൊതുയോഗം കിസാൻ സഭാ സംസ്ഥാന കമ്മിറ്റി അംഗം വി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എസ് എസ് രാജലാൽ, എസ് രാജപ്പൻനായർ എന്നിവർ പങ്കെടുത്തു. പേരൂർക്കടയിൽ കർഷക സംഘം ഏരിയ പ്രസിഡന്റ്‌ എസ് ശ്യാമളകുമാർ ഉദ്ഘാടനം ചെയ്തു.നെട്ടയത്ത് വി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വട്ടപ്പാറയിൽ കേരള കോൺഗ്രസ് കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എ എച്ച് ഹഫീസ് ഉദ്ഘാടനം ചെയ്തു.
 
ബാലരാമപുരം
കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നേമം ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ മനുഷ്യച്ചങ്ങലയും പൊതുയോഗവും സംഘടിപ്പിച്ചു. ബാലരാമപുരത്ത് സിപിഐ എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി ബാബു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് വി മോഹനൻ, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി എം ബാബുജാൻ, ബാലരാമപുരം കബീർ, എസ് രാധാകൃഷ്ണൻ, എസ് സുദർശനൻ എന്നിവർ സംസാരിച്ചു. നരുവാംമൂട് ജങ്‌ഷനിൽ കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എം എം ബഷീർ ഉദ്ഘാടനം ചെയ്തു. കല്ലിയൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പുത്തൻകട വിജയൻ ഉദ്ഘാടനം ചെയ്തു. പാപ്പനംകോട് എസ് കെ പ്രീജ ഉദ്ഘാടനം ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top