29 March Friday

സ്‌ത്രീസുരക്ഷയ്‌ക്ക്‌ ക്രൈംമാപ്പിങ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

കോവിഡ്‌ വന്നതോടെ അടഞ്ഞുപോയ ജീവിതം തിരിച്ചുപിടിക്കാമെന്ന സന്തോഷം പങ്കിടുകയാണ്‌ തിരുവനന്തപുരം പാളയം മീൻ മാർക്കറ്റിലെ ആർ റാണി ഫോട്ടോ: പി ദിലീപ്‌കുമാർ

തിരുവനന്തപുരം
എൽഡിഎഫ്‌ സർക്കാരിന്റെ ആറാമത്തെ ബജറ്റും സ്‌ത്രീ സൗഹൃദം. സ്‌ത്രീകൾക്ക്‌ തൊഴിലിനും സുരക്ഷയ്‌ക്കും ഒട്ടേറെ പദ്ധതികളാണ്‌ ബജറ്റിലുള്ളത്‌. കുടുംബശ്രീക്ക്‌ കൂടുതൽ ഫണ്ടും അനുവദിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽനിന്ന് വിമുക്തമായ കേരളം സൃഷ്ടിക്കും. ഇതിനായി സ്ത്രീകൾക്കെതിരെ ഉണ്ടായ അതിക്രമങ്ങളുടെ മാപ്പിങ്‌ തയ്യാറാക്കും.  അതിക്രമങ്ങളിൽ അഞ്ച്‌ വർഷംകൊണ്ട് 25 ശതമാനം കുറവ് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക അംഗീകാരം നൽകും. 
 എല്ലാ തദ്ദേശഭരണ സ്ഥാപനത്തിലും  അതിക്രമങ്ങളുടെ മാപ്പിങ്‌ നടത്തും.   വിവരശേഖരണം കുടുംബശ്രീ   അംഗങ്ങൾവഴി നടത്തും.  ഇതിന്റെ അടിസ്ഥാനത്തിൽ അതിക്രമങ്ങൾ കുറയ്ക്കുന്നതിനു വേണ്ടിയുള്ള പ്രോജക്ടുകൾ  ഉൾപ്പെടുത്തും.   ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും.  ഈ ക്യാമ്പയിനുവേണ്ടി കുടുംബശ്രീക്ക് 20 കോടി രൂപ അധികമായി അനുവദിച്ചു.  നിർഭയ്ക്ക് പത്ത്‌ കോടി രൂപയും സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന് ഏഴ്‌ കോടിയും വകയിരുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top