26 April Friday

അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021
മലപ്പുറം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്കീം വർക്കേഴ്സ് മേഖലയിലെ അങ്കണവാടി, ആശ, സ്കൂൾ ഉച്ചഭക്ഷണ തൊഴിലാളികൾ 24ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത സമര സമിതി രൂപീകരണ യോഗം  തീരുമാനിച്ചു. മലപ്പുറത്ത് നടന്ന യോ​ഗത്തിൽ സി എച്ച്  ജമീല (എസ്ടിയു), ടി വി വിജയലക്ഷ്മി (സിഐടിയു), നസീമ ബീഗം, കെ ഉഷ, പി ടി രജിത, ശൈലജ മണികണ്ഠൻ, കെ പി വിജയ, പി നഫീസ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി എച്ച്  ജമീല  (ചെയർപേഴ്സൺ), ടി വി വിജയലക്ഷ്മി (കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top