20 April Saturday
232 പേര്‍ക്കുകൂടി 185 സമ്പര്‍ക്കം

ഒഴിയുന്നില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020

 കണ്ണൂർ

ആശങ്കകൾക്ക്‌ അവസാനമില്ലാതെ ജില്ലയിൽ 232 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 185 പേർക്കും സമ്പർക്കത്തിലൂടെയാണ്‌  രോഗബാധ. മൂന്നുപേർ വിദേശത്തുനിന്നും 14 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവർ. 30 ആരോഗ്യ പ്രവർത്തകർക്കും രോഗമുണ്ട്‌.  ഇതോടെ ജില്ലയിൽ ആകെ കോവിഡ് കേസുകൾ 6294 ആയി. തിങ്കളാഴ്‌ച രോഗമുക്തി നേടിയ 135 പേരടക്കം 3981 പേർ ആശുപത്രി വിട്ടു. കോവിഡ് സ്ഥിരീകരിച്ച 35 പേർ ഉൾപ്പെടെ 50 പേർ മരിച്ചു. ബാക്കി 2263 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.
സമ്പർക്കം
കണ്ണൂർ കോർപ്പറേഷൻ (21), ഇരിട്ടി മുനിസിപ്പാലിറ്റി (5), പാനൂർ മുനിസിപ്പാലിറ്റി (4), പയ്യന്നൂർ മുനിസിപ്പാലിറ്റി (8), തലശേരി മുനിസിപ്പാലിറ്റി (3), തളിപ്പറമ്പ് മുനിസിപ്പാലിറ്റി (2), മട്ടന്നൂർ മുനിസിപ്പാലിറ്റി (6). ആറളം പഞ്ചായത്ത് ‌(1‌), അയ്യൻകുന്ന് (4), അഴീക്കോട് (2), ചെമ്പിലോട് (2), ചെങ്ങളായി, ചെറുപുഴ, ചെറുതാഴം, 
ചിറ്റാരിപ്പറമ്പ് (ഒന്നുവീതം), ചൊക്ലി (3), ധർമടം (2),  എരഞ്ഞോളി, ഏരുവേശി, കടമ്പൂർ (ഒന്നുവീതം), കടന്നപ്പള്ളി–- പാണപ്പുഴ (4), കണിച്ചാർ (7), കരിവെള്ളൂർ–- പെരളം (ഒന്ന്‌), കീഴല്ലൂർ (2), കേളകം (9), കൊളച്ചേരി (3), കോട്ടയം (9), കൊട്ടിയൂർ (2), കുറുമാത്തൂർ (2), കുറ്റ്യാട്ടൂർ, മാടായി (ഒന്നുവീതം), മാലൂർ (3), മാങ്ങാട്ടിടം (2), മാട്ടൂൽ (ഒന്ന്‌), മുഴക്കുന്ന് (5), മുഴപ്പിലങ്ങാട്, നടുവിൽ (ഒന്നുവീതം), ന്യൂമാഹി (7), പന്ന്യന്നൂർ (6), പാപ്പിനിശേരി, പട്ടുവം (ഒന്നുവീതം), പായം (6), പയ്യാവൂർ (ഒന്ന്‌), പെരളശേരി (4), പേരാവൂർ (8), പെരിങ്ങോം–- വയക്കര, പിണറായി (ഒന്നുവീതം), രാമന്തളി, തില്ലങ്കേരി (2 വീതം), തൃപ്പങ്ങോട്ടൂർ, ഉളിക്കൽ, വേങ്ങാട് (7 വീതം). 
ആരോഗ്യ പ്രവർത്തകർ
കണ്ണൂർ കോർപ്പറേഷൻ (10), തലശേരി മുനിസിപ്പാലിറ്റി (3),  തളിപ്പറമ്പ്, മട്ടന്നൂർ മുനിസിപ്പാലിറ്റികൾ (ഒന്നു വീതം), ചപ്പാരപ്പടവ് (2), ചെറുകുന്ന്, ചെറുപുഴ, ചെറുതാഴം, ചൊക്ലി, 
എരമം–- കുറ്റൂർ, കടന്നപ്പള്ളി–-പാണപ്പുഴ, കല്യാശേരി, കൊളച്ചേരി, കുഞ്ഞിമംഗലം, നടുവിൽ, പെരളശേരി, പേരാവൂർ, വേങ്ങാട് (ഒന്നു വീതം).
വിദേശം 
കേളകം, കൊളച്ചേരി, മാലൂർ (ഒന്നുവീതം).
അന്തർ സംസ്ഥാനം
ഇരിട്ടി, കൂത്തുപറമ്പ്, പാനൂർ, പയ്യന്നൂർ, തളിപ്പറമ്പ്, മട്ടന്നൂർ മുനിസിപ്പാലിറ്റികൾ (ഒന്നു വീതം), കതിരൂർ (3), കണിച്ചാർ,  മുഴക്കുന്ന്, ഉളിക്കൽ (ഒന്നു വീതം), പേരാവൂർ (2). 
 
41 വാര്‍ഡുകൂടി കണ്ടെയ്‌ന്‍മെന്റ് സോൺ
കണ്ണൂർ
ജില്ലയിൽ പുതുതായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത 41 തദ്ദേശവാർഡുകൂടി കണ്ടെയ്‌ൻമെന്റ് സോണുകളായി കലക്ടർ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയിൽ സമ്പർക്കംവഴി രോഗബാധയുണ്ടായ ചെമ്പിലോട് 1, ചെറുതാഴം 6, ധർമടം 12, എരഞ്ഞോളി 15, ഏഴോം 13, കടന്നപ്പള്ളി പാണപ്പുഴ 12, കണ്ണൂർ കോർപ്പറേഷൻ 44, കീഴല്ലൂർ 11, കൂടാളി 2,13, കോട്ടയം മലബാർ 8, കുറ്റ്യാട്ടൂർ 5, മാങ്ങാട്ടിടം 7, 8,  മട്ടന്നൂർ നഗരസഭ 3, നടുവിൽ 11, ന്യൂമാഹി 4, പന്ന്യന്നൂർ 12, പാട്യം 1, 2, 5, പായം 2, പയ്യന്നൂർ നഗരസഭ 4, 9, 28 ,33, പെരളശേരി 5, പെരിങ്ങോം–- വയക്കര 9,16, തലശേരി നഗരസഭ 21, 35, ഉളിക്കൽ 9, 17, വേങ്ങാട് 1, 20  വാർഡുകൾ പൂർണമായി അടച്ചിടും.
അതോടൊപ്പം, പുറമെനിന്നെത്തിയവരിൽ രോഗബാധ കണ്ടെത്തിയ മാടായി 5, നടുവിൽ 3, പന്ന്യന്നൂർ 7, പരിയാരം 9, പായം 1, പയ്യാവൂർ 2 എന്നീ വാർഡുകൾ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്റ് സോണാക്കും.
നേരത്തേ കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെട്ടിരുന്ന ചെറുപുഴ പഞ്ചായത്ത്‌ രണ്ടാം വാർഡിനെ നിയന്ത്രണങ്ങളിൽനിന്ന്   ഒഴിവാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top