24 April Wednesday

തൃശൂരിന്‌ 5 രാഷ്‌ട്രപതി മെഡൽ തിളക്കം

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

പി എ മുഹമദ്‌ ആരിഫ്‌ , ടി കെ സുബ്രഹ്മണ്യൻ, വി കെ രാജു , കെ കെ സജീവ്‌ കെ ലളിതാംബിക

തൃശൂർ 
പൊലീസ്‌ സേവനത്തിലെ മികച്ച പ്രവർത്തനത്തിന്‌  രാഷ്‌ട്രപതിയുടെ  മെഡൽ നേടിയവരിൽ പത്തിൽ നാലും തൃശൂർ ജില്ലക്കാർ.  പൊലീസ്‌ അക്കാദമി അസി. ഡയറക്ടർമാരായ   പി എ മുഹമദ്‌ ആരിഫ്‌,   ടി കെ സുബ്രഹ്മണ്യൻ,   തൃശൂർ സിറ്റി  എസിപിയായിരുന്ന വി കെ രാജു,   ജില്ലാ ക്രൈം റെക്കോഡ്‌ ബ്യൂറോ എസിപിയായിരുന്ന കെ കെ  സജീവ്‌  എന്നിവരാണ്‌ രാജ്യത്തിന്റെ അഭിമാനമായി മാറിയത്‌. ഒപ്പം വിയ്യൂർ ജയിലിലെ വനിതാ ജയിൽ ഗ്രേഡ് വൺ അസി സൂപ്രണ്ട് കെ ലളിതാംബികയും അവാർഡിനർഹയായി. മുഹമ്മദ് ആരിഫിന്‌ 2011 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. 2004ൽ യുഎൻ മെഡൽ നേടിയിട്ടുണ്ട്‌.   കോട്ടപ്പുറം  പള്ളിമുറ്റത്ത് അബൂബക്കറിന്റെയും കൊച്ചുമ്മാനിയുടെയും   മകനാണ്. ഭാര്യ ഷമീന (എറിയാട് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ).  മക്കൾ: സയന, സുഹൈൽ. ടി കെ സുബ്രഹ്മണ്യൻ നിലവിൽ ട്രാവൻകൂർ ദേവസ്വം വിജിലൻസ്‌ എസ്‌പിയാണ്‌. രണ്ടു തവണ ബാഡ്‌ജ്‌ ഓഫ്‌ ഓണർ ലഭിച്ചു.  തേവർപണിക്കൻ കുമാരന്റെയും സുഭദ്രയുടെയും മകനാണ്‌.  ഒല്ലൂരിലാണ്‌ താമസം. ഭാര്യ: വിജയലക്ഷ്‌മി. മക്കൾ:  വർഷ, വൈഗ, വൈകാശ്‌.   വി കെ രാജു നിലവിൽ പാലക്കാട്‌ സിറ്റി ഡിവൈഎസ്‌പിയാണ്‌. 2015ൽ മുഖ്യമന്ത്രിയുടെ പൊലീസ്‌ മെഡൽ നേടി. നാലുതവണ  ബാഡ്‌ജ്‌ ഓഫ്‌ ഓണറും 110  സർവീസ്‌ റെക്കോഡും നേടിയിട്ടുണ്ട്‌. അയ്യന്തോൾ ഫ്‌ളാറ്റ്‌ കൊല, കൊടകര കുഴൽപ്പണം എന്നീ കേസുകളിൽ അന്വേഷണ ഉദ്യേഗസ്ഥനായിരുന്നു. പാലക്കാടാണ്‌ താമസം.  വേലിക്കകത്ത്‌  കുഞ്ഞന്റെയും ഗൗരിയുടെയും മകനാണ്‌.  ഭാര്യ: ബിന്ദു. (നാട്ടിക സ്‌കൂൾ അധ്യാപിക), മക്കൾ: അനാമിക,  അവന്തിക. കെ കെ  സജീവ്‌  നിലവിൽ തൃശൂർ സിറ്റി എസിപിയാണ്‌.   കണ്ടരുമഠത്തിൽ  കോരുവിന്റെയും രജനിയുടെയും മകനാണ്‌.  2001ൽ മുഖ്യമന്ത്രിയുടെ പൊലീസ്‌ മെഡൽ നേടി.  രണ്ടുതണ ബാഡ്‌ജ്‌ ഓഫ്‌ ഓണറും 110    സർവീസ്‌ റെക്കോഡും നേടിയിട്ടുണ്ട്‌.  ഭാര്യ: സബീന (കെഎസ്‌ഇബി എഇ തൃശൂർ).  മക്കൾ ലക്ഷ്‌മി, ഐശ്വര്യ.കേരള മുഖ്യമന്ത്രിയുടെ 2022ലെ പ്രിസൺ സർവീസ് മെഡൽ കരസ്ഥമാക്കിയ തിരുവില്വാമല പട്ടിപ്പറമ്പ് പുനർജനി ഗാർഡൻസ് കുറ്റിക്കോട് വീട്ടിൽ കെ ശ്യാമളാംബിക വിയ്യൂർ ജയിലിലെ വനിതാ ജയിൽ ഗ്രേഡ് വൺ അസി. സൂപ്രണ്ടാണ്.  ഭർത്താവ്: പരേതനായ എം കൃഷ്ണകുമാർ. മക്കൾ: പി കെ സുശീല, അഡ്വ. കെ ശരത് ചന്ദ്രൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top