23 April Tuesday

കോവിഡെന്ന്‌ വ്യാജസന്ദേശം പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

ചെങ്ങന്നൂർ

ബെവ്‌കോ ജീവനക്കാരന്റെ ഭാര്യ‌ക്കും മകൾക്കും കോവിഡെന്ന്‌ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നതായി പരാതി. ഗവ. ഐടിഐ ജങ്‌ഷനിലെ  ഔട്ട്‌ലെറ്റിലെ ജീവനക്കാരനായ ഇലഞ്ഞിമേൽ സ്വദേശി മനോഹരനാണ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്.  സമൂഹമാധ്യമങ്ങളിൽ സ്‌ത്രീശബ്‌ദത്തിലാണ്‌ സന്ദേശം പ്രചരിക്കുന്നത്‌.  

മനോഹരന്റെ മകൾ വിദേശത്തുനിന്നെത്തി ക്വാറന്റൈനിൽ ആയിരുന്നെന്നും ഈ ദിവസങ്ങളിൽ മനോഹരൻ ഔട്ട്‌ലെറ്റിൽ ജോലിക്ക്‌ പോകുന്നുണ്ടെന്നും പറയുന്നു. മകൾ വിദേശത്ത്‌ പോയിട്ടില്ലെന്ന്‌ ഇദ്ദേഹം പറയുന്നു. മാത്രമല്ല കാലിന് അസുഖമായതിനാൽ ജൂൺ 31 മുതൽ അവധിയിലാണ്‌. കഴിഞ്ഞ ദിവസം ഔട്ട്‌ലെറ്റിലെ മറ്റൊരു ജീവനക്കാരന്റെ ഭാര്യക്ക്‌ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത്‌ തെറ്റിധരിച്ചാകാം ശബ്‌ദസന്ദേശം പ്രചരിച്ചതെന്ന്‌ കരുതുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top