23 April Tuesday

12 പേർക്ക്‌ കോവിഡ്‌ 46 പേർക്ക്‌ രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
കണ്ണൂർ
ജില്ലയിൽ 12 പേർക്ക്  കോവിഡ്  സ്ഥിരീകരിച്ചതായി  കലക്ടർ ടി വി സുഭാഷ്‌ അറിയിച്ചു.  ഇവരിൽ മൂന്നു പേർ വിദേശത്തുനിന്നും ആറു പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. രണ്ടു പേർ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ്. ഒരാൾക്ക് സമ്പർക്കംമൂലമാണ് രോഗബാധ. ചികിത്സയിലായിരുന്ന 46 പേർക്ക്‌ കോവിഡ്‌  ഭേദമായി.  
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
ബംഗളൂരുവിൽനിന്ന് ജൂൺ 30നെത്തിയ അഞ്ചരക്കണ്ടിയിലെ  38കാരൻ, ജൂലൈ ഒമ്പതിന്‌  ഇൻഡിഗോ 6ഇ 7974 വിമാനത്തിൽ കണ്ണൂരിലെത്തിയ കോട്ടയം മലബാറിലെ  27കാരി, ജൂലൈ 11ന് എത്തിയ 19 വയസ്സുകാരായ രണ്ട് ചെമ്പിലോട് സ്വദേശികൾ, മുംബൈയിൽനിന്ന് ജൂലൈ അഞ്ചിന് നേത്രാവതി എക്‌സ്‌പ്രസിൽ കണ്ണൂരിലെത്തിയ കണ്ണപുരത്തെ  25കാരി, ജൂലൈ 11ന് മംഗളൂരുവിൽനിന്നെത്തിയ കരിവെള്ളൂരിലെ  50കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയവർ. 
പുതുതായി രോഗം സ്ഥിരീകരിച്ച രണ്ടു സിഐഎസ്എഫ് ഉദ്യോഗസ്ഥർ തമിഴ്‌നാട് സ്വദേശികളാണ്. അഗ്നി-രക്ഷാ സേന ഉദ്യോഗസ്ഥനായ കോടിയേരിയിലെ  34കാരനാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. 
വിദേശത്തുനിന്നെത്തിയവർ
കണ്ണൂർ വിമാനത്താവളം വഴി ജൂൺ 29ന് അബൂദാബിയിൽനിന്ന് ഇവൈ 8211 വിമാനത്തിലെത്തിയ തലശേരിയിലെ  50കാരൻ, ജൂലൈ പത്തിന്‌  കുവൈത്തിൽനിന്ന് കെയു 1727 വിമാനത്തിലെത്തിയ ആലക്കോട് തേർത്തല്ലിയിലെ  54കാരൻ, 11ന് സൗദി അറേബ്യയിൽനിന്നെത്തിയ വേങ്ങാട്ടെ   44കാരൻ എന്നിവരാണ് വിദേശത്തുനിന്നെത്തിയവർ.
രോഗമുക്തി നേടിയവർ
ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 760 ആയി. ഇവരിൽ 458 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.  297 പേരാണ്‌ ചികിത്സയിലുള്ളത്‌. ജില്ലാ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന 20 സിഐഎസ്എഫ് ഉദ്യോഗസ്ഥർ, ശ്രീകണ്ഠാപുരത്തെ 45കാരൻ, കോട്ടയം മലബാറിലെ  39കാരൻ, 27കാരി,  എടക്കാട്ടെ  24കാരൻ, 30കാരൻ, മാട്ടൂലിലെ  45കാരൻ, കീഴല്ലൂരിലെ  39കാരൻ, മാലൂരിലെ 23കാരി, ചിറ്റാരിപ്പറമ്പിലെ  45കാരൻ, പേരാവൂരിലെ  22കാരൻ, തൃപ്പങ്ങോട്ടൂരിലെ  33കാരൻ, മുണ്ടേരിയിലെ  47കാരൻ, മുഴപ്പിലങ്ങാട്ടെ 36കാരൻ, കതിരൂരിലെ   44കാരൻ, 45കാരൻ, 53കാരൻ, ഉദയഗിരിയിലെ  75കാരി, പെരിങ്ങോത്തെ  36കാരൻ, മട്ടന്നൂരിലെ  18കാരൻ, 29കാരൻ, തളിപ്പറമ്പിലെ  45കാരൻ, ചെമ്പിലോട്ടെ  33കാരൻ, പായത്തെ  27കാരൻ, കൂത്തുപറമ്പിലെ  27കാരി, മയ്യിലെ 62കാരൻ, മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചെറുകുന്നിലെ  53കാരൻ എന്നിവരാണ് രോഗം ഭേദമായി  ആശുപത്രി വിട്ടത്. 
നിരീക്ഷണത്തിൽ 25,294 പേർ
കോവിഡുമായി  ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 25,294 പേരാണ്. ഇവരിൽ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 242 പേരും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 78 പേരും തലശേരി ജനറൽ ആശുപത്രിയിൽ 35 പേരും  ജില്ലാ ആശുപത്രിയിൽ 16 പേരും കണ്ണൂർ ആർമി ഹോസ്പിറ്റലിൽ എട്ടു പേരും ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 31 പേരും വീടുകളിൽ 24,884 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയിൽനിന്ന് ഇതുവരെ 18,986 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 18,738 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 17,483 എണ്ണം നെഗറ്റീവാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top