29 March Friday

പഞ്ചായത്തിലും നഗരസഭയിലും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
 
പാലക്കാട്‌
കോവിഡ്‌ 19 പ്രതിരോധത്തിന്‌ ജില്ലാ ഭരണസംവിധാനത്തെ സഹായിക്കാൻ എസ് കാർത്തികേയനെ ചുമതലപ്പെടുത്തി. കോവിഡ്‌ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററുകൾ, റിവേഴ്‌സ്‌ ക്വാറന്റൈൻ സംവിധാനം എന്നിവ ഒരുക്കുന്നതിന്റെ ചുമതല ഇദ്ദേഹത്തിനായിരിക്കും. ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററായി പഞ്ചായത്തിൽ കുറഞ്ഞത്‌ 100 കിടക്കയും നഗര വാർഡുകളിൽ കുറഞ്ഞത്‌ 50 കിടക്കയും ഒരുക്കും. 
കണ്ടെയ്‌ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചാൽ അവിടെത്തന്നെ ചുരുങ്ങിയത്‌ 100 രോഗികളെ പ്രവേശിപ്പിക്കാൻ സൗകര്യമൊരുക്കണം. ഇവിടങ്ങളില്‍ റിവേഴ്‌സ്‌ ക്വാറന്റൈൻ സംവിധാനവും ഏകോപിപ്പിക്കണം. ജൂലൈ 23നകം ഈ സൗകര്യങ്ങൾ ഒരുക്കാനാണ്‌ നിർദേശം. 
ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററുകളിലേക്ക്‌ ആവശ്യമായ കിടക്ക, പുതപ്പ്‌, തലയണ, മറ്റ്‌ അടിസ്ഥാന സൗകര്യങ്ങൾ കലക്ടർക്ക്‌ സ്‌പോൺസർഷിപ്പിലൂടെ ലഭ്യമാക്കാം. അതിന്‌ സാധിച്ചില്ലെങ്കിൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന്‌ തുക ഉപയോഗിക്കാം. 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കാർത്തികേയൻ നിലവിൽ ഹൗസിങ് ബോർഡ് കമീഷണറാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top