25 April Thursday

കേരളബാങ്കിന്‌ കൊല്ലത്ത്‌ റീജ്യണൽ 
ഓഫീസ്‌ അനുവദിക്കണം: കെബിഇഎഫ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

കേരളബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ (കെബിഇഎഫ്‌–-ബെഫി) ജില്ലാസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
കേരള ബാങ്കിന്‌ കൊല്ലത്ത്‌ റീജ്യണൽ ഓഫീസ്‌ അനുവദിക്കണമെന്ന്‌ കേരള ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ (കെബിഇഎഫ്‌–-ബെഫി) പ്രഥമ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത്‌ ഹെഡ്‌ഓഫീസുള്ളതിനാൽ കൊല്ലം കേന്ദ്രീകരിച്ച്‌ റീജ്യണൽ ഓഫീസ്‌ എന്ന രീതിയിലാണ്‌ കേരളബാങ്ക്‌  രൂപീകരിക്കുമ്പേൾ ഘടനാരൂപം  തയ്യാറാക്കിയത്‌. എന്നാൽ, ഓഫീസ്‌ തിരുവനന്തപുരത്ത്‌ അനുവദിച്ചു. രണ്ടു ജില്ലയും ചേർത്ത്‌ ഇപ്പോൾ റീജ്യണിൽ 157 ശാഖയുണ്ട്‌. ഭൂരിപക്ഷം റീജ്യണൽ ഓഫീസുകൾക്കും 85ൽപ്പരം ശാഖ മാത്രമാണുള്ളത്‌. എസ്‌ബിഐക്ക്‌ തിരുവനന്തപുരത്തും കൊല്ലത്തും റീജ്യണൽ ഓഫീസുണ്ട്‌. 
130 സർവീസ്‌ സഹകരണ ബാങ്കുകളും നാല്‌ അർബൻ ബാങ്കും ആയിരത്തിലധികം മറ്റ്‌ സഹകരണ സംഘങ്ങളും ജില്ലയിൽ പ്രവർത്തിക്കുന്നു. റീജ്യണൽ ഓഫീസ്‌ തിരുവനന്തപുരത്താണെങ്കിലും കൊല്ലത്തെ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത്‌ കൊല്ലം സിപിസിയിലാണ്‌. ഒരു ഡിജിഎം മാത്രമാണ്‌ ഇവിടെയുള്ളത്‌. ശാഖകളുടെ ബാഹുല്യം പരിഗണിച്ച്‌  കൊല്ലത്തും റീജ്യണൽ ഓഫീസ്‌ അടിയന്തരമായി അനുവദിക്കണമെന്ന്‌ പ്രമേയത്തിൽ ആവശ്യപ്പെട്ടു. 
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ ഇടപെടൽ അവസാനിപ്പിക്കുക, വർഗീയത ചെറുക്കുക, മതനിരപേക്ഷ ജനാധിപത്യ നിലപാടുകൾ ശക്തിപ്പെടുത്തുക, വിലക്കയറ്റം സൃഷ്‌ടിക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തുക, സ്‌ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ചെറുക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 
കേരള ബാങ്ക്‌ മിനി ഓഡിറ്റോറിയത്തിൽ (ജെ സുഗതൻ നഗർ) ചേർന്ന സമ്മേളനം സിഐടിയു സംസ്ഥാനപ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനംചെയ്‌തു. പി രാജേന്ദ്രൻ അധ്യക്ഷനായി. ആർ രാജസേനൻ രക്തസാക്ഷി പ്രമേയവും പ്രമീൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം വേണുഗോപാൽ സ്വാഗതം പറഞ്ഞു. സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ ടി ആർ രമേശ്‌, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി ബി പത്മകുമാർ, ബെഫി സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ജി സതീഷ്‌ എന്നിവർ സംസാരിച്ചു. യാത്രയയപ്പ്‌ സമ്മേളനം ഫെഡറേഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി സുഭാഷ്‌ ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top