26 April Friday

ശ്രദ്ധ വേണം;
ചൂടാവരുത്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023
കോട്ടയം
ജില്ലയിൽ കടുത്ത വേനൽ അനുഭവപ്പെടുന്ന സാഹചര്യത്തിൽ എല്ലാ പ്രായത്തിലുള്ളവരും വെയിൽ ഏൽക്കാതിരിക്കാൻ മുൻകരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. തണ്ണിമത്തൻ, ഓറഞ്ച്, വെള്ളരി തുടങ്ങിയവ ഉത്തമം
ക്ഷീണം തോന്നിയാൽ അവഗണിക്കരുത്; തണലത്ത് വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം
ചെറിയ കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രോഗബാധിതർ എന്നിവർ നേരിട്ട് വെയിൽ കൊള്ളുന്നത് കർശനമായും ഒഴിവാക്കണം.
പകൽ സമയം വീടിന്‌ പുറത്ത് പോകുമ്പോൾ കുടചൂടണം. നേരിട്ട് ശരീരത്തിൽ വെയിലേൽക്കുന്നത് ഒഴിവാക്കണം
കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം.
കുട്ടികളെയും പ്രായമായവരെയും വെയിലത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ ഇരുത്തി പുറത്തുപോകരുത്
വീടിന്‌ പുറത്തുപോകുമ്പോഴും യാത്രചെയുമ്പോഴും കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം കരുതുക
ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
ചായ, കാപ്പി, മധുര പാനീയങ്ങൾ, മദ്യം തുടങ്ങിയവ ഒഴിവാക്കുക
നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ഒആർഎസ് പാനീയം കുടിക്കുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്യുക. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top