25 April Thursday
പള്ളിയറവാൾ എഴുന്നള്ളിച്ചു;

വള്ളിയൂർക്കാവ്‌ ഉത്സവം 
ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023
 
മാനന്തവാടി
വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ടുത്സവത്തിനു മുന്നോടിയായി പള്ളിയറവാൾ എഴുന്നള്ളിച്ചു. എടവകയിലെ ജിനരാജ തരകന്റെ വീട്ടിൽ സൂക്ഷിച്ച വാൾ ആദ്യം പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തിലെത്തിച്ചു. തുടർന്ന് ചൊവ്വ രാത്രി ഏഴോടെ വള്ളിയൂർക്കാവിലേക്ക്  പുറപ്പെട്ടു.  ഒമ്പതോടെ വള്ളിയൂർക്കാവിലെത്തി.  പീച്ചങ്കോട്ടെ ശങ്കരനാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആനയുടെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളത്ത്‌. ആറാട്ടുത്സവം ബുധനാഴ്ച തുടങ്ങി 28-ന്‌ സമാപിക്കും. 
21-ന് ആദിവാസി മൂപ്പൻ കെ രാഘവന്റെ നേതൃത്വത്തിൽ താഴേക്കാവിൽ ഉത്സവത്തിന് കൊടിയേറ്റും. വാളെഴുന്നള്ളത്തിന്‌ ട്രസ്റ്റിമാരായ ഏച്ചോം ഗോപി,  ടി കെ അനിൽകുമാർ, എക്സിക്യൂട്ടീവ്‌ ഓഫീസർ കെ ജിതേഷ്, ആഘോഷക്കമ്മിറ്റി പ്രസിഡന്റ് കെ സി സുനിൽകുമാർ, ജനറൽ സെക്രട്ടറി എ എം നിഷാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top