29 March Friday

ദൃശ്യ ശ്രവ്യ സമാഹാരം പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മീഡിയ ആൻഡ്‌ - സുവനീർ കമ്മിറ്റി പുറത്തിറക്കിയ ദൃശ്യ ശ്രവ്യ 
സമാഹാരം സ്വാഗതസംഘം ചെയർമാൻ പുത്തൻകട വിജയൻ പ്രകാശിപ്പിക്കുന്നു

പാറശാല
ജില്ലാ സമ്മേളനത്തോട്‌ അനുബന്ധിച്ച് മീഡിയ ആൻഡ്‌ സുവനീർ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കൻ നാടിന്റെ സാംസ്‌കാരിക രാഷ്ട്രീയ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ദൃശ്യ ശ്രവ്യ സമാഹാര സിഡി പ്രകാശനം ചെയ്തു.
കവി മുരുകൻ കാട്ടാക്കട രചിച്ച ‘നവയുഗ ചിന്തകൾ തീപ്പൊരി പോലെ’ എന്ന ഗാനവും കവി ഡോ. ബിജു ബാലകൃഷ്ണൻ രചിച്ച ‘അലകടലാവുക നമ്മൾ’ എന്ന ഗാനവും സിപിഐ എം പാറശാല ഏരിയ കമ്മിറ്റി ഓഫീസിലെ ഓഫീസ് സെക്രട്ടറി വി പി രാജൻ എഴുതിയ ‘ഇതാ വരുന്നു ഞങ്ങൾ’ എന്ന വിപ്ലവഗാനവും ഉൾപ്പെടുത്തിയുള്ള ദൃശ്യ ശ്രവ്യ സമാഹരണമാണ് പ്രകാശനം ചെയ്തത്. ജോസ് പാപ്പയയാണ് സംഗീത സംവിധാനം. ഗാനങ്ങൾ ആലപിച്ചത് എം ജി സ്വരസാഗറും സംഘവും. 
സ്വാഗതസംഘം ചെയർമാൻ പുത്തൻകട വിജയൻ സ്വിച്ച് ഓൺ നിർവഹിച്ചു. ജനറൽ കൺവീനർ എസ് അജയകുമാർ, എസ് ബിജു, എം എസ് പത്മകുമാർ, രാഹുൽ എ രാജൻ, അരുൺലാലു, പി ആർ പ്രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top