29 March Friday

ചെറുതല്ല, ഈഥന്റെ കുഞ്ഞുലോകം

നിമിഷ ജോസഫ്‌Updated: Monday Sep 14, 2020
തിരുവനന്തപുരം
പിച്ചവച്ച നാൾമുതൽ അക്കങ്ങളുമായി ചങ്ങാത്തത്തിലാണ്‌ ഈഥൻ. ഏഷ്യ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സിൽ ‘ഗ്രാൻഡ്‌ മാസ്റ്റ’റാകുംവരെ വളർന്നു രണ്ടു വയസ്സുകാരന്റെ അക്കങ്ങളുമായുള്ള സൗഹൃദം. 
ഒന്നുമുതൽ നൂറുവരെ അക്കങ്ങളും ഇംഗ്ലീഷ്‌ അക്ഷരമാലയും ആദ്യംമുതൽ അവസാനംവരെയും തിരിച്ചും ക്രമത്തിൽ എഴുതിയ ഏറ്റവും പ്രായം കുറഞ്ഞവ്യക്തിയാണ്‌ ഈഥൻ‌. 
ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സിൽ‌ നാലുതവണയും ഏഷ്യ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സിൽ ഒരു തവണയും ഈഥൻ റെക്കോഡിട്ടു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ അശ്വിൻ രാജുവിന്റെയും കണ്ണൂർ സ്വദേശി ഹർഷ മാത്യൂസിന്റെയും മകനാണ്‌. 
ഒന്നു മുതൽ 15 വരെ ഗുണനപ്പട്ടിക  കൃത്യമായി ചൊല്ലും. ഒറ്റ, ഇരട്ട സംഖ്യകൾ വേർതിരിച്ചെഴുതും. കളിപ്പാട്ടങ്ങൾ അത്ര ഇഷ്ടമല്ല. 16 നിറം, 18 ആകൃതി, 15 മൃഗങ്ങളുടെ ശബ്‌ദം എന്നിവ തിരിച്ചറിയും. ചിത്രരചനയും കീബോർഡ്‌ വായനയുമുണ്ട്‌. 
‘ഒരു വയസ്സിനുമുമ്പേ ഈഥന്‌ കാര്യങ്ങൾ പെട്ടെന്ന്‌ ഗ്രഹിക്കാനാകുമായിരുന്നു. കളിപ്പാട്ടങ്ങൾക്ക്‌ പകരം അക്കങ്ങളോടുള്ള താൽപ്പര്യം അവൻതന്നെ വളർത്തിയതാണ്‌. ഇംഗ്ലീഷ്‌ അക്ഷരമാല പെട്ടെന്നൊരു ദിവസം തിരിച്ചുചൊല്ലാൻ തുടങ്ങിയപ്പോഴാണ്‌ അവന്റെ കഴിവ്‌ ഞങ്ങൾ ശ്രദ്ധിക്കുന്നത്‌. നിർബന്ധിച്ച്‌ ചെയ്യിക്കുന്നതല്ല ഒന്നും. എഴുതാനുള്ള പരിശീലനവും നൽകി. ചെസ്സിലാണ്‌ ഈഥന്റെ പുതിയ കമ്പം. ഫോണിൽ പിയാനോ പോലുള്ള ആപ്പുകളും ആസ്വദിക്കുന്നു. ’ മാതാപിതാക്കൾ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top