29 March Friday

കോർപറേഷൻ ഭരണക്കാർ ഈ സ്‌റ്റേഡിയത്തിന്റെ പേരെങ്കിലും ഓർക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നിർത്തിയിട്ട കോർപറേഷൻ മാലിന്യ വണ്ടികൾ.

കണ്ണൂർ
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‌ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ കണ്ണൂർ  കോർപറേഷന്റെ  ഉപഹാരം മാലിന്യ വണ്ടികൾ. നെഹ്‌റുവിന്റെ പേരിലുള്ള ജവഹർ സ്‌റ്റേഡിയമാണ്‌  മാലിന്യം വഹിക്കുന്ന  വാഹനങ്ങളുടെ ആസ്ഥാനമായത്‌. കോൺഗ്രസ്‌ ഭരിക്കുന്ന  കോർപറേഷനാണ്‌ ആദ്യ പ്രധാനമന്ത്രിയെ അപമാനിക്കുന്നത്‌. 
 എത്ര പഴികേട്ടാലും സ്‌റ്റേഡിയം  നവീകരിക്കുകയോ, കായിക മത്സരങ്ങൾക്ക്‌ വിട്ടുകൊടുക്കുകയോ ചെയ്യില്ലെന്ന വാശിയിലാണ്‌ കോർപറേഷൻ. മറഡോണ  പന്ത്‌ തട്ടിയ രാജ്യത്തെ ഏക മൈതാനവും ഐ എം വിജയൻ സിസർകട്ടിലൂടെ  ഗോൾ നേടിയ പുൽത്തകിടിയും സംരക്ഷിക്കാൻ നഗരഭരണക്കാർ തയ്യാറല്ല. മോഹൻ ബഗാനും ഈസ്‌റ്റ്‌ ബംഗാളും മുഹമ്മദൻസും ജെസിടിയും സാൽഗോക്കറും കേരള പൊലീസും അടക്കിവാണ ഗ്രൗണ്ട്‌ കോർപറേഷന്റെ അനാസ്ഥയുടെയും അവഗണനയുടെ സ്‌മാരകമാണ്‌. നിരവധി തവണ സംസ്ഥാന സ്‌കൂൾ കായികമേളയ്‌ക്കും ഫെഡറേഷൻ കപ്പിനും ശ്രീനാരായണ ഫുട്‌ബോളിനും വേദിയായ മൈതാനത്ത്‌ കളിയൊച്ച നിലച്ചു.   കണ്ണൂരിൽ ആദ്യം സിന്തറ്റിക്‌ ട്രാക്ക്‌ ആലോചിച്ച  ഗ്രൗണ്ട്‌  മാലിന്യ വണ്ടികൾ കയറിയിറങ്ങി ചെളിക്കുളമായിരിക്കുകയാണ്.  
പ്രതിമയോടും അവഗണന
 സ് റ്റേഡിയത്തിന് പുറത്തു സ്ഥാപിച്ച നെഹ്‌റു പ്രതിമയോടും അവഗണനയാണ്‌.  പ്രതിമയുടെ സംരക്ഷണത്തിന് സ്ഥാപിച്ച കുടയിൽ ദ്വാരംവീണു.  സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ  പ്രതിമ മോടിപിടിപ്പിക്കാനും സമയം കിട്ടിയില്ല. ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്‌ നയിക്കുന്ന ആസാദി കാ ഗൗരവ്‌ പദയാത്രയുടെ സ്വീകരണ കേന്ദ്രംകൂടിയാണിവിടം. 
കാൾടെക്‌സിൽ   മനോഹരമാക്കിയ എ കെ ജി പ്രതിമയും  പരിസരവും കണ്ടവർക്ക്‌  സ്‌റ്റേഡിയം കോർണറിലെത്തുമ്പോഴാണ്‌ നെഹ്‌റുവിനോടുള്ള കോർപറേഷന്റെ അവഗണനയുടെ ആഴം വ്യക്തമാവുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top