28 March Thursday

എൽഡിഎഫിനെ കൃഷ്ണമണിപോലെ 
സംരക്ഷിക്കും: സിപിഐ

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം മാണിക്കോത്ത്‌ കേന്ദ്രസെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യുന്നു

 കാഞ്ഞങ്ങാട്‌

സിപിഐ ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം മാണിക്കോത്ത്‌ തുടങ്ങി. കേന്ദ്രസെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം എംപി ഉദ്‌ഘാടനം ചെയ്‌തു. എൽഡിഎഫ് കേരളത്തിലെ മാത്രം രാഷ്ട്രീയമല്ലെന്നും ഇന്ത്യൻ രാഷ്ട്രീയത്തിന് മുന്നിൽ ബദലാണെന്നും അദ്ദേഹം പറഞ്ഞു. ആ എൽഡിഎഫിനെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാൻ സിപിഐ എന്നും മുന്നിലുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
മാണിക്കോത്ത് എം വി എസ് ഓഡിറ്റോറിയത്തിൽ സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിർന്ന പി എ നായർ പതാക ഉയർത്തി. സമ്മേളനത്തിൽ കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയഎക്‌സിക്യൂട്ടീവംഗം കെ ഇ ഇസ്മയിൽ, സംസ്ഥാന അസി. സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, സത്യൻ മൊകേരി എന്നിവരും പങ്കെടുക്കുന്നു. ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ അസി.സെക്രട്ടറിമാരായ വി രാജൻ രക്തസാക്ഷി പ്രമേയവും  സി പി ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബങ്കളം പി കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top