25 April Thursday

കേരളാ ബാങ്ക് പുരസ്‌കാരം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

പ്രാഥമിക ബാങ്കുകൾക്കുള്ള കേരളബാങ്ക്‌ പുരസ്‌കാരം പനയാൽ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എ എം 
അബ്ദുള്ളക്ക്‌ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎയിൽ കൈമാറുന്നു

 കാഞ്ഞങ്ങാട്

കേരളാ ബാങ്ക് പ്രാഥമിക സഹകണ സംഘങ്ങൾക്ക് നൽകുന്ന പുരസ്‌കാരം വിതരണം ചെയ്‌തു. ബി ദ നമ്പർ വൺ ക്യാമ്പയിൻ വിജയികൾക്കുള്ള  അനുമോദനവും  നടന്നു. നീലേശ്വരം ബേക്കൽ ക്ലബ് റിസോർട്ടിൽ  സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ പനയാൽ  ബാങ്കിനായി എ എം അബ്ദുല്ല അവാർഡ്‌ ഏറ്റുവാങ്ങി. പനത്തടി സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ ഷാലു മാത്യു, നീലേശ്വരം സഹകരണ ബാങ്ക്‌ പ്രസിഡന്റ് എം രാധാകൃഷ്ണൻ നായർ എന്നിവരും അവാർഡ് ഏറ്റുവാങ്ങി. കേരള ബാങ്ക് ഡയറക്ടർ സാബു അബ്രഹാം അധ്യക്ഷനായി.  കെ പി വത്സലൻ സംസാരിച്ചു. 
ജീവനക്കാർക്കുള്ള ശിൽപശാലയും നമ്പർ വൺ ക്യാമ്പയിനിന്റെ  വിജയികൾക്കുള്ള  അനുമോദനവും നടന്നു. കേരളാ ബാങ്ക് പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ ഉദ്‌ഘാടനം ചെയ്‌തു. സിഇഒ പി എസ് രാജൻ, സിജിഎം കെ സി സഹദേവൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മുള്ളേരിയ, കുണ്ടംകുഴി, കാസർകോട്‌ മെയിൻ, പള്ളിക്കര, മഡിയൻ, ചീമേനി, മാവുങ്കാൽ, ബദ്രെഡുക്ക, സീതാംഗോളി ബ്രാഞ്ചുകളാണ്‌  ബി ദി നമ്പർ വൺ വിജയികൾ.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top