24 April Wednesday

നിർമാണത്തൊഴിലാളികൾ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
കൊല്ലം
നിർമാണ മേഖലയിലെ തൊഴിലാളികൾക്ക്‌ കോവിഡ്‌‌ കാലമായ ആറുമാസം ‌7500 രൂപ വീതം അനുവദിക്കുന്നത്‌ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച്‌ കൺസ്‌ട്രക്‌ഷൻ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) ധർണ നടത്തി. പത്ത്‌ കിലോഗ്രാം ഭക്ഷ്യധാന്യം ആറു മാസത്തേക്ക്‌ വിതരണംചെയ്യുക, നിർമാണ മേഖലയിലെ അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റം തടയുക, മണൽ, കരിങ്കൽ, ചെങ്കൽ തുടങ്ങിയ നിർമാണ വസ്‌തുക്കളുടെ പ്രതിസന്ധി പരിഹരിക്കുക, തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്നത്‌ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ‌ ദേശവ്യാപകമായാണ്‌ സമരം. ജില്ലയിൽ 1750 കേന്ദ്രങ്ങളിൽ ധർണ നടന്നു. ജില്ലാ കേന്ദ്രമായ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസ്‌ പടിക്കൽ നടന്ന സമരം സിഐടിയു ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ്‌ ഉദ്‌ഘാടനംചെയ്‌തു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം വൈ ആന്റണി, ജില്ലാ ജോ. സെക്രട്ടറി പി ഡി ജോസ്‌, ബിനു ചാക്കോ, ജയകുമാർ, ഫൗസി, ബാബു, ജ്യോതിഷ്‌ എന്നിവർ സംസാരിച്ചു.  
ഏരിയ കേന്ദ്രങ്ങളായ അയത്തിൽ ജങ്‌ഷനിൽ എക്‌സ്‌ ഏണസ്‌റ്റ്‌, കരുനാഗപ്പള്ളിയിൽ പി ആർ വസന്തൻ, ചവറയിൽ ടി മനോഹരൻ, കുണ്ടറയിൽ എസ്‌ എൽ സജികുമാർ, അഞ്ചാലുംമൂട്ടിൽ വി കെ അനിരുദ്ധൻ, എഴുകോണിൽ പി തങ്കപ്പൻപിള്ള, കൊട്ടാരക്കരയിൽ അഡ്വ. രവീന്ദ്രൻനായർ, പത്തനാപരുത്ത്‌ ഷാജി, കടയ്‌ക്കലിൽ എസ്‌ നസീർ, ചിതറയിൽ കരകുളം ബാബു, ചടയമംഗലത്ത്‌ ആർ പ്രസന്നൻ, അഞ്ചലിൽ ബാബു പണിക്കർ, കുന്നത്തൂരിൽ ടി ആർ ശങ്കരപ്പിള്ള, ചാത്തന്നൂരിൽ കെ സേതുമാധവൻ, കൊട്ടിയത്ത്‌ സുഭഗൻ, പേരയത്ത്‌ എം ശിവശങ്കരപ്പിള്ള എന്നിവർ ഉദ്‌ഘാടനംചെയ്‌തു. 
ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ ആർ ഗോപി, ആർ രവീന്ദ്രൻ, പി നടരാജൻ, എസ്‌ ജയൻ, കെ ബാബു, ജി ഉദയകുമാർ, അഡ്വ. ഷാജി, സി സന്തോഷ്‌, എ എം റാഫി, എൻ അജയൻ, വി രഘുനാഥൻ, പ്രദീപ്‌, ഡി സുരേഷ്‌കുമാർ, ബി മുരളീധരൻ, ആർ ബാബുക്കുട്ടൻ, ആർ രാജൻ, ജെ സുഗതൻ, എൻ സുധാകരൻ, ശിവൻപിള്ള, ടി സോമൻ എന്നിവർ വിവിധ ഏരിയകളിൽ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top