28 March Thursday

ആളിപ്പടർന്ന്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022
കോട്ടയം
പാചകവാതകത്തിന്റെ വില കേന്ദ്രസർക്കാർ തുടർച്ചയായി വർധിപ്പിക്കുന്നതിൽ നാടാകെ പ്രതിഷേധം പടർന്നു. സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ ആയിരത്തോളം ഇടങ്ങളിൽ അടുപ്പുകൂട്ടി പ്രതിഷേധം സംഘടിപ്പിച്ചു. നിരവധി വീട്ടമ്മമാരും സമരകേന്ദ്രങ്ങളിൽ അണിനിരന്നു.
പാചകവാതകം ഉപേക്ഷിക്കേണ്ടി വരുന്ന നിലയിലേക്ക്‌ വില ഉയർന്നതിന്റെ പശ്‌ചാത്തലത്തിലാണ്‌ സിപിഐ എം നേതൃത്വത്തിൽ ജനകീയ സമരം സംഘടിപ്പിച്ചത്‌. കഴിഞ്ഞദിവസം കേന്ദ്രസർക്കാർ ഗാർഹിക സിലണ്ടറുകളുടെ വില 50 രൂപ വിർധിപ്പിച്ച് ആയിരം രൂപയിലെത്തിച്ചിരുന്നു. ജനത്തെ വലയ്‌ക്കുന്ന വിലക്കയറ്റത്തിനെതിരെ വൻ പ്രക്ഷോഭങ്ങൾ ഉയർത്തുന്നതിന്റെ മുന്നോടിയായിരുന്നു അടുപ്പുകൂട്ടൽ സമരം.
കോട്ടയം ചന്തക്കവലയിൽ നടന്ന സമരം സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്‌ഘാടനം ചെയ്‌തു. കോടിമത ലോക്കൽ സെക്രട്ടറി പി സി ബിജു അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി ശശികുമാർ, ജില്ലാ കമ്മിറ്റിയംഗം സി എൻ സത്യനേശൻ, പി ജെ വർഗീസ്‌, സുനിൽ തോമസ്‌, ഡോ. കെ എം ദിലീപ്‌, കെ പി രാജു, എസ്‌ കൊച്ചുമോൻ എന്നിവർ സംസാരിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ ചെങ്ങളം വായനശാല കവലയിലും ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ലാലിച്ചൻ ജോർജ്‌ പാലായിലും കെ എം രാധാകൃഷ്‌ണൻ കൊല്ലാട്‌ നാൽക്കവലയിലും ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top