19 April Friday

അഭിഭാഷകന്റെ ആത്മഹത്യ: പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിനുമുന്നിൽ നടത്തിയ ധർണയിൽ കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ സുരേഷ് സംസാരിക്കുന്നു

പുൽപ്പള്ളി
ജപ്തിഭീഷണിയെ തുടർന്ന് ഇരുളത്തെ അഭിഭാഷകനായ ടോമി ആത്മഹത്യ ചെയ്ത സംഭവത്തിൽ പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിന് മുമ്പിൽ വിവിധ സംഘടനകൾ പ്രതിഷേധിച്ചു. ടോമിയുടെ മൃതദേഹം സംസ്‌കരിച്ചശേഷം സർവകക്ഷി ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുൽപ്പള്ളി ശാഖയിലേക്ക്‌ ബഹുജന മാർച്ചും ധർണയും നടത്തി. ബാങ്ക് മാനേജരുടെ പേരിൽ ആത്മഹത്യ പ്രേരണാക്കുറ്റത്തിന്‌ കേസെടുക്കുക, നിരാലംബമായ കുടുംബത്തിന്റെ സംരക്ഷണം ബാങ്കും സർക്കാരും ഏറ്റെടുക്കുക, ജപ്തി നടപടികളിൽ മനുഷ്യത്വരഹിതമായ നടപടികൾ സ്വീകരിച്ച കേണിച്ചിറ പൊലീസ് അധികൃതർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. പ്രതിഷേധത്തെ തുടര്‍ന്ന് വെള്ളി സൗത്ത് ഇന്ത്യന്‍ ബാങ്ക് പുല്‍പ്പള്ളി ശാഖ പ്രവര്‍ത്തിച്ചില്ല
ധർണ കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം ഉദ്ഘാടനംചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ എം എസ് പ്രഭാകരൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ സുരേഷ്, കെപിസിസി അംഗം കെ എൽ പൗലോസ്, എ വി ജയൻ, കെ പി മധു, അയ്യൂബ്, അഡ്വ. ഗീവർഗീസ്, എ പി വർക്കി, എൻ യു വിൽസൻ എന്നിവർ സംസാരിച്ചു. കർഷകസംഘം ജില്ലാ പ്രസിഡന്റ് ടി ബി സുരേഷ് സ്വാഗതവും ആക്ഷൻ കമ്മിറ്റി കൺവീനർ പി എം ഷാജഹാൻ നന്ദിയും പറഞ്ഞു. രാവിലെ എഫ്ആർഎഫ് നേതൃത്വത്തിൽ ഉപരോധ സമരവും നടത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top