29 March Friday
വിജയാഘോഷ മറവിൽ ലീഗ് ആക്രമം

സ്ഫോടകവസ്തു എറിഞ്ഞ്‌ 
സിഐയെ വധിക്കാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

പൊലീസ് ജീപ്പിനുനേരെ സ്ഫോടകവസ്തു എറിഞ്ഞപ്പോൾ

 

കോട്ടക്കൽ

വിജയാഹ്ലാദ പ്രകടനത്തിനിടെ സ്ഫോടകവസ്തു എറിഞ്ഞ്‌ പൊലീസ്‌ ഉദ്യോഗസ്ഥനെ  വധിക്കാൻ ശ്രമം. കോട്ടക്കൽ നഗരസഭയിലേക്ക് തെരഞ്ഞെടുത്ത യുഡിഎഫ് പ്രതിനിധികൾക്ക് മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി നൽകിയ സ്വീകരണത്തിന്റെ മറവിൽ  നഗരത്തിൽ വ്യാപക അക്രമം.  യുഡിഎഫ്‌ പ്രകടനം കാരണം ബ്ലോക്കിൽപ്പെട്ട്‌ മണിക്കൂറുകളോളം ജനങ്ങൾ നഗരത്തിൽ കുടുങ്ങി.  തുടർന്ന്‌  ട്രാഫിക് നിയന്ത്രിക്കാനെത്തിയ കോട്ടക്കൽ സിഐ എ പ്രദീപിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിനുനേരെ പ്രവർത്തകർ സ്ഫോടകവസ്തുക്കൾ എറിഞ്ഞു. തലനാരിഴക്കാണ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. പൊലീസിനെ ആക്രമിച്ച ലീഗ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർചെയ്തു. അക്രമത്തിന് നേതൃത്വം നൽകിയ ലീഗ് പ്രവർത്തകൻ അഫ്സൽ അറസ്റ്റിലായി. കൂട്ടുപ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top