19 April Friday

കേന്ദ്രനയത്തിനെതിരെ വയറിങ്‌ തൊഴിലാളികളുടെ പ്രതിഷേധസമരം

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

മാള പോസ്റ്റ് ഓഫീസിന് മുന്നിൽ ഇലക്ട്രിക് വയർമെൻസ് ആൻഡ് സൂപ്പർ വൈസേഴ്സ് അസോ. നടത്തിയ പ്രതിഷേധധർണ സിഐടിയു ഏരിയ സെക്രട്ടറി സി ആർ പുരുഷോത്തമൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ

വയറിങ്‌ മേഖലയിലെ തൊഴിലാളികളെ കടുത്ത ദുരിതത്തിലേക്ക്‌ തള്ളിവിടുന്ന  കേന്ദ്രസർക്കാരിന്റെ നയം തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇലക്ട്രിക്കൽ വയർമെൻ ആൻഡ്‌ സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സിഐടിയു) നേതൃത്വത്തിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി തയ്യാറാക്കിയ കരട് നയമാണ് തൊഴിലാളികൾക്ക് ബുദ്ധിമുട്ടാവുന്നത്. കുത്തകകളെ സഹായിക്കുന്ന ഈ നയം  പ്രാബല്യത്തിലായാൽ ലക്ഷക്കണക്കിന് വയർമാന്മാർ തൊഴിൽരഹിതരാകും. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ ഏരിയ കേന്ദ്രങ്ങളിൽ അരങ്ങേറിയത്‌. കൊടുങ്ങല്ലൂരിൽ എ എസ് സിദ്ധാർഥൻ ഉദ്ഘാടനം ചെയ്തു. പി എൻ സന്തോഷ് അധ്യക്ഷനായി.  കുന്നംകുളത്ത് പി ജി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ പി വില്യംസ് അധ്യക്ഷനായി. നാട്ടികയിൽ എം ജി കിരൺ ഉദ്ഘാടനം ചെയ്തു. ഇ ഡി രാജേഷ് അധ്യക്ഷനായി. ഇരിങ്ങാലക്കുടയിൽ പി എ മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. വി എ മോഹനൻ അധ്യക്ഷനായി. മാളയിൽ സി ആർ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. 

കെ എം ഷെമീർ അധ്യക്ഷനായി. കൊടകരയിൽ നൈജു ഉദ്ഘാടനം ചെയ്തു. വി പി ജോണി അധ്യക്ഷനായി. പുഴയ്‌ക്കലിൽ പി കെ പുഷ്പാകരൻ ഉദ്ഘാടനം ചെയ്തു. എം ദിനേശൻ അധ്യക്ഷനായി.  ഒല്ലൂരിൽ എൻ എൻ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജിന്റോ ആന്റണി മോഴിപറമ്പിൽഅധ്യക്ഷനായി. ചേലക്കരയിൽകെ കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ രവീന്ദ്രൻ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top