19 January Tuesday

ഭെൽ ഇഎംഎൽ സംരക്ഷിക്കണം സത്യഗ്രഹം 3 –--ാം ദിവസത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

ഭെൽ ഇഎംഎൽ കമ്പനി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള അനിശ്ചിതകാല റിലേ സത്യാഗ്രഹം ബുധനാഴ്‌ച സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌
ഭെൽ ഇഎംഎൽ  കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ  അനിശ്ചിതകാല റിലേ സത്യാഗ്രഹം മൂന്നാം ദിവസത്തിലേക്ക്‌. ബുധനാഴ്‌ച സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ ഉദ്‌ഘാടനം ചെയ്‌തു.
 കേന്ദ്ര സർക്കാരിന്റെ ബോധപൂർവമായ അവഗണനക്കെതിരെ ശക്തമായ ജനവികാരം ഉയർന്നുവരണമെന്ന്‌ അദ്ദേഹം പറഞ്ഞു. ജില്ലയിലെ പൊതുപ്രശ്നമെന്ന നിലയിൽ സമരം ജനങ്ങൾ ഏറ്റെടുക്കണം. പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രിയെ കാണും. പി രാമചന്ദ്രൻ നായർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം സി എച്ച് കുഞ്ഞമ്പു, ഷരീഫ് കൊടവഞ്ചി, പി വി കുഞ്ഞമ്പു, കെ എ മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു. കെ പി മുഹമ്മദ് അഷറഫ് സ്വാഗതം പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top