28 March Thursday
ബാലാവകാശ കമീഷൻ

സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട കർത്തവ്യ വാഹകരുടെ യോഗത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ അംഗം പി പി ശ്യാമളാദേവി സംസാരിക്കുന്നു

കാസർകോട്‌
ജില്ലയിലെ സ്‌കൂൾ കെട്ടിടങ്ങളുടെയും ബസുകളുടെയും ഫിറ്റ്നസ് ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ അംഗം പി പി  ശ്യാമളാദേവി നിർദേശിച്ചു. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട കർത്തവ്യ വാഹകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. 
വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസർമാർ പങ്കെടുത്ത യോഗം സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കാൻ തീരുമാനിച്ചു. ക്ലാസ് മുറികൾ, ക്യാന്റീൻ, ലൈബ്രറി, ടോയ്‌ലെറ്റ്‌, സ്‌കൂൾ ബസ് എന്നിവിടങ്ങളിൽ  സാനിറ്റൈസ് ചെയ്യും. ഒരു ബെഞ്ചിൽ രണ്ട് വിദ്യാർഥികളെ ഇരുത്തും. പിടിഎ യോഗം ഓൺലൈനായി സംഘടിപ്പിക്കും. രണ്ടാഴ്‌ചയിൽ ഒരിക്കൽ വിദ്യാർഥികളുടെ പഠന പുരോഗതി വിലയിരുത്തും. ലോക്ഡൗൺ കാലത്ത് അതിക്രമങ്ങൾ നേരിട്ടിരുന്നോ എന്ന് മനസ്സിലാക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനും സാധിക്കണം. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രത്യേക പാഠങ്ങൾ ഡയറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ അധ്യാപകർക്ക്‌ പരിശീലനം നൽകും.  
    വാഹന സൗകര്യം കുറവുള്ള 590 വിദ്യാലയങ്ങളുണ്ട്‌. കെഎസ്ആർടിസി ബസ് സൗകര്യം ഉപയോഗിക്കാം. സ്‌കൂളുകളിൽ പരാതി പുസ്തകം  സൂക്ഷിക്കണം. വിദ്യാർഥികൾ ഇരുചക്ര വാഹനങ്ങൾ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കും. ഓൺലൈൻ ക്ലാസുകളെ തുടർന്ന് വിദ്യാർഥികളിലുണ്ടായ നവ മാധ്യമ അടിമത്തം കുറക്കാനുള്ള സൈബർ ബോധവൽക്കരണം ആദ്യമാസം  നൽകും. വിദ്യാർഥികളും രക്ഷിതാക്കളും  തമ്മിലുള്ള ബന്ധത്തിന് ഗുരുതരമായ വിള്ളലുണ്ടായിരിക്കുന്നുവെന്നും തുടർന്നാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും യോഗം വിലയിരുത്തി. 
കലക്ടർ സ്വാഗത്  ആർ ഭണ്ഡാരി മുഖ്യ പ്രഭാഷണം നടത്തി.  അഡീഷണൽ എസ്‌പി ഹരിശ്ചന്ദ്ര നായ്ക് സംസാരിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി എ ബിന്ദു സ്വാഗതവും എഇഒ അഗസ്റ്റിൻ ബർണാഡ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top