കാസർകോട്
ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടിയാവശ്യപ്പെട്ട്
എം രാജഗോപാലൻ എംഎൽഎ സ്പീക്കർക്ക് കത്ത് നൽകി. നിയമവിരുദ്ധമായി സ്വകാര്യ നിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റമാണ് ഖമറുദ്ദീൻ ചെയ്തത്. വണ്ടിച്ചെക്ക് നൽകി വഞ്ചിച്ചതിന് സിവിൽ, ക്രിമിനൽ കേസുകൾ വേറെയുമുണ്ട്. രണ്ട് കേസുകളിൽ നേരിട്ട് ഹാജരാകാൻ ഹൊസ്ദുർഗ് മജിസ്ട്രേട്ട് കോടതി സമൻസ് അയച്ചു.
ജ്വല്ലറി തട്ടിപ്പിനുപുറമെ, ഖമറുദ്ദീൻ ചെയർമാനായ തൃക്കരിപ്പൂർ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ ഇസ്ലാമിയ അഗതിമന്ദിരത്തിന്റെയും ജെംസ് സ്കൂളിന്റെയും വഖഫ് ഭൂമി കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്തതും വിവാദമാണ്. പെരുമാറ്റച്ചട്ട ലംഘനം
സംബന്ധിച്ച് ഉചിതമായ നടപടിയുണ്ടാകണമെന്ന് എം രാജഗോപാലൻ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..