23 April Tuesday
പാചകവാതക വിലവർധന

അടുക്കളകൾ പൂട്ടിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022

പാചകവാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കെഎസ്-കെടിയു വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ഹെ‍ഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്

തിരുവനന്തപുരം/മലപ്പുറം
പാചകവാതക വില കുത്തനെ കൂട്ടി അടുക്കളകൾ പൂട്ടിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ കർഷകത്തൊഴിലാളി വനിതകളുടെ ഉശിരൻ പ്രതിഷേധം. കർഷകത്തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) വനിതാ സബ്‌ കമ്മിറ്റി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പതിനായിരക്കണക്കിനു സ്‌ത്രീകൾ പങ്കെടുത്തു. ഏരിയാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കാണ്‌ മാർച്ചും ധർണയും സംഘടിപ്പിച്ചത്‌. 
തലസ്ഥാനത്ത്‌ രാജ്‌ഭവനിലേക്ക്‌ നടന്ന മാർച്ചിൽ നൂറുകണക്കിനുപേർ അണിനിരന്നു. ഉന്തുവണ്ടിയിൽ ഗ്യാസ്‌ കുറ്റിയും അടുപ്പും കൊണ്ടുവന്നായിരുന്നു പ്രതിഷേധം. മ്യൂസിയം ജങ്ഷനിൽനിന്ന്‌ ആരംഭിച്ച മാർച്ച്‌ രാജ്‌ഭവൻ പരിസരത്ത്‌ പൊലീസ്‌ തടഞ്ഞു. തുടർന്ന്‌ നടന്ന ധർണ കെഎസ്‌കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു.
മലപ്പുറം ജില്ലയിലും ഏരിയാ കേന്ദ്രങ്ങളില്‍ സമരം നടന്നു. പൊന്നാനിയിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ഇ ജയൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എം ശോഭന (തിരൂരങ്ങാടി), ജില്ലാ ജോയിന്റ് സെക്രട്ടറി കെ മജ്നു (മലപ്പുറം), സിപിഐ എം പെരിന്തൽമണ്ണ ഏരിയാ കമ്മിറ്റി അംഗം എൻ ഹർഷ (പെരിന്തൽമണ്ണ), ജനാധിപത്യ മഹിളാ അസോസിയേഷൻ തിരൂർ ഏരിയാ പ്രസിഡന്റ് സി പി റംല (തിരൂർ),  യൂണിയൻ മങ്കട ഏരിയാ സെക്രട്ടറി ടി പി വിജയൻ (മങ്കട), സിപിഐ എം നിലമ്പൂർ ഏരിയാ സെക്രട്ടറി ശിവാത്മജൻ (നിലമ്പൂർ), യൂണിയൻ ജില്ലാ കമ്മിറ്റി അംഗം അജിത (മഞ്ചേരി), യൂണിയൻ താനൂർ ഏരിയാ പ്രസിഡന്റ് പി അബ്ദുസമദ് (താനൂർ), യൂണിയൻ അരീക്കോട് ഏരിയാ സെക്രട്ടറി പി പ്രഭാകരൻ (അരീക്കോട്), യൂണിയൻ  ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി ജാനകി (കോട്ടക്കൽ), കെ ടി ഷിഫ്ന (വണ്ടൂർ), കെ പി ജമീല (വളാഞ്ചേരി),  യൂണിയൻ എടപ്പാൾ ഏരിയാ കമ്മിറ്റി അംഗം സി എൻ  പ്രസന്ന (എടപ്പാൾ) എന്നിവിടങ്ങളിൽ ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top