19 April Friday
ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന

പഴകിയ 18 കിലോ മീനും 
85 പായ്‌ക്കറ്റ്‌ പാലും നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022
തൊടുപുഴ
ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ്‌ നടത്തിയ പരിശോധനയിൽ വിൽപ്പനക്ക്‌ വെച്ചിരുന്ന പഴകിയ മത്സ്യവും ഉപയോഗശൂന്യമായ പാലും പിടിച്ചെടുത്ത്‌ നശിപ്പിച്ചു. 
തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, എന്നിവിടങ്ങളിലെ മത്സ്യവിൽപ്പന ശാലകൾ, ജൂസ്–- ഷവർമാ കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. തൊടുപുഴയിൽ മുതലക്കോടം, മാവിൻചുവട്‌, കരിമണ്ണൂർ എന്നിവിടങ്ങളിലെ മത്സ്യവിൽപനശാലകളിൽ നിന്നാണ്‌ 18 കിലോ പഴകിയ മീൻ കണ്ടെത്തി നശിപ്പിച്ചത്‌. 
മങ്ങാട്ടുകവലയിലെ  മത്സ്യവിൽപ്പന ശാലയ്ക്ക്  ലൈസൻസ് ഹാജരാക്കാത്തതിനാൽ പിഴ അടയ്‌ക്കാൻ നോട്ടീസ് നൽകി.  തൊടുപുഴയിലും കട്ടപ്പനയിലും ഷെയ്ക്ക് വിൽപ്പന  സ്ഥാപനങ്ങളിൽ നിന്ന് കാലാവധി കഴിഞ്ഞ 85 ഓളം പാൽ പായ്ക്കറ്റുകൾ നശിപ്പിച്ചു.
തൊടുപുഴ, കരിമണ്ണൂർ, കട്ടപ്പന എന്നിവിടങ്ങളിൽ വൃത്തിഹീനമായ പാചകപ്പുരയുള്ള  മൂന്ന് സ്ഥാപനങ്ങൾക്കും പിഴ അടയ്‌ക്കാൻ നോട്ടീസ് നൽകി. കട്ടപ്പന, നെടുങ്കണ്ടം ഭാഗത്ത് തട്ടുകടകളും പരിശോധിച്ചു. കട്ടപ്പനയിലെ മൂന്നു തട്ടുകടകക്ക് നോട്ടീസ് നൽകി. 
ജില്ലയിൽ രണ്ടു ദിവസങ്ങളായി നടത്തിയ പരിശോധനകളിൽ വീഴ്‌ച കണ്ടെത്തിയ 11 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഏഴു സ്ഥാപനങ്ങൾക്ക് പിഴയോടുകൂടിയ നോട്ടീസാണ്‌ നൽകിയത്‌. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ലൈസൻസ്  ഹാജരാക്കാത്ത  സ്ഥാപനങ്ങൾ അടച്ചുപൂട്ടി പിഴയും ഈടാക്കും. വൃത്തിഹീനമായ പാചകപ്പുര കണ്ടെത്തിയാൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്നും തൊടുപുഴ ഭക്ഷ്യസുരക്ഷാ ഓഫീസർ  എം എൻ ഷംസിയാ  പറഞ്ഞു. പീരുമേട് ഭക്ഷ്യസുരക്ഷാ ഓഫീസർ എസ്‌  പ്രശാന്ത്. ഉടുമ്പൻചോല ഭക്ഷ്യസുരക്ഷാ ഓഫീസർ  ആൻ മേരി ജോൺസൺ  എന്നിവരും  പരിശോധനകൾക്ക് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top