28 March Thursday

മലബാർ കലാപത്തിന്‌ 100 വർഷം മതവും രാഷ്ട്രീയവും നോക്കി ചരിത്രത്തെ വളച്ചൊടിക്കുന്നു: പി കെ ശ്രീമതി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021

ഡിവെെഎഫ്ഐയുടെ

കാസർകോട്‌
മതവും രാഷ്ട്രീയവും നോക്കി ചരിത്രത്തെ വളച്ചൊടിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ചെയ്യുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. ഡിവെെഎഫ്ഐ നേതൃത്വത്തിലുള്ള "മലബാർ കലാപം 100 വർഷം 100 സെമിനാർ' ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ഇടംപിടിച്ച മലബാർ കലാപത്തിൽ രക്തസാക്ഷിത്വം വരിച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽനിന്നും നീക്കിയത്‌ ഈ വർഗീയ ചിന്താഗതിയുടെ ഭാഗമായാണ്. ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ അതേ തന്ത്രമാണ് നരേന്ദ്രമോഡിയും നടപ്പാക്കുന്നത്–- പി കെ ശ്രീമതി പറഞ്ഞു.
കാസർകോട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സെമിനാറിൽ ജില്ലാപ്രസിഡന്റ്‌ പി കെ നിഷാന്ത്‌ അധ്യക്ഷനായി. അഡ്വ. സി ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി സി ജെ സജിത്ത്‌ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top