28 March Thursday
17 കെട്ടിടങ്ങളുടെ ഉദ്‌ഘാടനം 14ന്‌

ഹൈടെക് ചേലില്‍ സ്കൂളുകള്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 12, 2021

ഉദ്ഘാടനത്തിന് ഒരുങ്ങിയ ബിപി അങ്ങാടി ജിഎംയുപിഎസ് കെട്ടിടം

മലപ്പുറം
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ജില്ലയിൽ 17 സ്‌കൂളുകൾകൂടി ഹൈടെക്കാകുന്നു. ചൊവ്വ പകൽ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനംചെയ്യും. 18 സ്‌കൂൾ കെട്ടിടങ്ങളുടെ കല്ലിടലും ഇതോടൊപ്പം നടക്കും. ആദ്യമായാണ് ജില്ലയിൽ ഇത്രയും ഹൈടെക്‌ കെട്ടിടങ്ങൾ ഒരുമിച്ച്‌ വിദ്യാർഥികൾക്ക്‌ സമർപ്പിക്കുന്നത്‌. 
ചില സ്‌കൂളുകളിൽ സർക്കാർ അനുവദിച്ച അഞ്ച്‌ കോടി രൂപയും ചിലയിടത്ത്‌ മൂന്നുകോടിയും ചിലയിടങ്ങളിൽ പ്ലാൻ ഫണ്ട്‌ ഉപയോഗിച്ചുമാണ്‌ കെട്ടിടം പണിതത്‌. 
ഇരിമ്പിളിയം ജിഎച്ച്എസ്എസ്‌, പുല്ലാനൂർ ജിവിഎച്ച്എസ്എസ്, എരഞ്ഞിമങ്ങാട് ജിഎച്ച്എസ്എസ് എന്നിവിടങ്ങളിൽ ഹൈടെക് ലാബ്‌ കെട്ടിടങ്ങളാണ്‌ ഉദ്‌ഘാടനം ചെയ്യുന്നത്‌. ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. സ്‌കൂളുകളിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ ശിലാഫലകം അനാച്ഛാദനംചെയ്യും. 
തുറക്കുന്ന സ്‌കൂൾ 
കെട്ടിടങ്ങൾ:
തുവ്വൂർ ജിഎച്ച്എസ്എസ്, കൽപ്പകഞ്ചേരി ജിവിഎച്ച്എസ്എസ്, ഒതുക്കുങ്ങൽ ജിഎച്ച്എസ്എസ്, വാഴക്കാട് ജിഎച്ച്എസ്എസ്, അരീക്കോട് ജിഎച്ച്എസ്എസ്, കീഴുപറമ്പ് ജിവിഎച്ച്എസ്എസ്, തൃക്കുളം ജിഎച്ച്എസ്, കരിപ്പോൾ ജിഎച്ച്എസ്, പള്ളിക്കുത്ത് ജിയുപിഎസ്, പറമ്പ ജിയുപിഎസ്, ബിപി അങ്ങാടി ജിഎംയുപിഎസ്, കവളമുക്കട്ട ജിഎൽപിഎസ്, കാട്ടുമുണ്ട ജിയുപിഎസ്, കോട്ടക്കൽ ജിയുപിഎസ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top