19 April Friday

ധനുശ്രീയുടെയും ധനലക്ഷ്മിയുടെയും 
സ്വപ്‌നങ്ങൾക്ക് നിറം നൽകാൻ കെഎസ്ടിഎ

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

കുട്ടിക്കൊരു വീട് പദ്ധതിയിൽ നിർമ്മിക്കുന്ന വീടിന് ഡി കെ മുരളി എംഎൽഎ കല്ലിടുന്നു

വെഞ്ഞാറമൂട്
നാലാം ക്ലാസുകാരി ധനശ്രീയും  എട്ടാം ക്ലാസുകാരി ധനലക്ഷ്മിയും ഏറെ സന്തോഷത്തിലാണ്. അടച്ചുറപ്പുള്ള ഒരു വീടെന്ന ഇവരുടെ സ്വപ്നം സാക്ഷാൽക്കരിക്കുന്നു. പാങ്ങോട് പഞ്ചായത്തിലെ തച്ചോണം കുളമാൻ കുഴിയിലാണ് ഇവർ താമസിക്കുന്നത്.  അമ്മ നേരത്തെ മരണപ്പെട്ടു. ഇപ്പോൾ അപ്പുപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലാണ്. ചോർന്നൊലിക്കുന്ന വീട്ടിലാണ് താമസം. കല്ലറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഇരുവരും പഠിക്കുന്നത്.   നിർധനരായ ഈ കുടുംബത്തിന് വീട് വയ്ക്കാനുള്ള ശേഷിയില്ല. തുടർന്നാണ്  വീടെന്ന സ്വപ്നത്തിന് നിറം നൽകാൻ കെഎസ്ടിഎ തീരുമാനിച്ചത്.
 
കുട്ടിക്കൊരു വീട് അധ്യാപകരുടെ സ്നേഹോപഹാരം പദ്ധതിയുടെ ഭാഗമായി കെഎസ്‌ടിഎ പാലോട് ഉപജില്ലാ കമ്മിറ്റിയാണ് വീട് നിർമിക്കുന്നത്.  ഡി കെ മുരളി എംഎൽഎ കല്ലിട്ടു. കെഎസ്ടിഎ  ജില്ലാ  വൈസ് പ്രസിഡന്റ്‌ ആർ ഷിബു അധ്യക്ഷനായി. 
 
സെക്രട്ടറി വി അജയകുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി വി രാജേഷ്, സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, പി എസ് മനോജ്, എ രാജ്കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top