26 April Friday
എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം

പിഎസ്‌സി ഓഫീസീന് 
സ്വന്തം കെട്ടിടം വേണം

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

 പത്തനംതിട്ട 

പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭ്യമാക്കണമെന്ന്‌ എംപ്ലോയീസ് യൂണിയൻ 39–--ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പണിമുടക്കാനുള്ള അവകാശം സംരക്ഷിക്കുക, പിഎഫ്ആർഡിഎ നിയമം റദ് ചെയ്ത് സ്റ്റാട്ട്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ് പദ്ധതി വിപുലീകരിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. 
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു എബ്രഹാം ഉദ്‌ഘാടനം ചെയ്‌തു. ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും ലൈബ്രറി തുടങ്ങുന്ന പദ്ധതിയ്ക്കായി പുകസ സംസ്ഥാന സെക്രട്ടറി ഗോകുലേന്ദ്രൻ 105 പുസ്തകം ഏറ്റുവാങ്ങി, സമകാലീന മാധ്യമങ്ങളും ഇടതുപക്ഷവും എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച് സബിത ജാസ്മിൻ, സംസ്ഥാന കമ്മിറ്റി അംഗം  കെ ബാബുരാജ്, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഡി സുഗതൻ,  ബിനു ജേക്കബ് നൈനാൻ (കെഎസ്ടിഎ),  റെയ്സൺ സാം രാജു (എകെപിസിടിഎ),പി അജിത് (കെജിഒഎ) എന്നിവർ അഭിവാദ്യം ചെയ്‌തു. ജില്ലാ പ്രസിഡന്റ് പി എസ്‌ സുധീർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി റോണി വർഗീസ് സ്വാഗതവും എ നിഷാദ് കൃതജ്ഞതയും രേഖപ്പെടുത്തി. 
എ നിഷാദ് (പ്രസിഡന്റ്),  റോണി വർഗീസ് (സെക്രട്ടറി),  ഗിരീഷ് ചന്ദ്രൻ (വൈസ് പ്രസിഡന്റ്). ആർ രാഹുൽ (ജോയിന്റ് സെക്രട്ടറി), പി ഡി അജയകുമാർ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top