19 April Friday

സഹകരണ സംരക്ഷണ സദസ്സ്

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022
ശാസ്താംകോട്ട 
 ശാസ്താംകോട്ട സർവീസ് സഹകരണ ബാങ്കിനു മുന്നിൽ കേരള കോ–- ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു)സംഘടിപ്പിച്ച  സഹകരണ സംരക്ഷണ സദസ്സ് ബാങ്ക് പ്രസിഡന്റ്‌ കെ കെ രവികുമാർ ഉദ്ഘാടനംചെയ്തു. മൈനാഗപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ ബാങ്ക് പ്രസിഡന്റ് മുടിയിൽത്തറ ബാബു, തുരുത്തിക്കര സർവീസ് സഹകരണ ബാങ്കിൽ പ്രസിഡന്റ് ബി ഹരികുമാർ തുടങ്ങിയവർ സദസ്സ് ഉദ്ഘാടനംചെയ്തു. വിവിധ കേന്ദ്രങ്ങളിൽ എ ഷാനവാസ്‌, ജി. പ്രിയദർശനി, എസ് അജേഷ്, സുരേഷ്, കെ നിസാം, ബി രാധാമണി, അനിൽ തുമ്പോടൻ, രഘുനാഥക്കുറുപ്പ്, വിജയൻആചാരി, റാണിമോൾ, സലിംകുട്ടി തുടങ്ങിയവർ സംസാരിച്ചു‍.
കരുനാഗപ്പള്ളി
 കേരള കോ–- -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു ) കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്കിനു മുന്നിൽ സംഘടിപ്പിച്ച സഹകരണ സംരക്ഷണ സദസ്സ് ബാങ്ക് പ്രസിഡന്റ് മുഹമ്മദ് റാഫി ഉദ്ഘാടനംചെയ്തു.യൂണിയൻ യൂണിറ്റ് പ്രസിഡന്റ് സുരാജ് അധ്യക്ഷനായി. സെക്രട്ടറി അഖിൽ സ്വാഗതം പറഞ്ഞു. യൂണിയൻ ഏരിയ സെക്രട്ടറി സി ലോകാനന്ദൻ, മനു ജോർജ് എന്നിവർ സംസാരിച്ചു.
ശൂരനാട് 
ജില്ലാ പഞ്ചായത്ത്, ജില്ലാ ആസൂത്രണസമിതി,  കില, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഇടക്കുളങ്ങര ഡിവിഷൻ എന്നിവയുടെ നേതൃത്വത്തിൽ തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്കായി  ഭരണഘടന സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അനിൽ എസ് കല്ലേലിഭാഗം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ കാരിക്കൽ അധ്യക്ഷനായി. കില റിസോഴ്സ്‍പേഴ്സൺ തൊടിയൂർ രാധാകൃഷ്ണൻ ക്ലാസെടുത്തു. വാർഡ്അംഗം സുശീലാമ്മ, പിടിഎ പ്രസിഡന്റ് കെ സതീശൻ, ഡെപ്യൂട്ടി പ്രഥമാധ്യാപിക വി എസ് കവിത, സ്റ്റാഫ് സെക്രട്ടറി ജെ വിനീഷ് എന്നിവർ  സംസാരിച്ചു.
ചവറ
സഹകരണമേഖലയെ തകർക്കാനുള്ള ആസൂത്രിതനീക്കത്തിനെതിരെ കേരള കോ –-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു)ചവറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹകരണ സംരക്ഷണ സദസ്സ് കരുനാഗപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്തു. തേവലക്കര ഫാർമേഴ്‌സ് സർവീസ് ബാങ്കിനു മുന്നിൽ നടന്ന പരിപാടിയിൽ യൂണിയൻ ഏരിയ സെക്രട്ടറി ജി പ്രമോദ് അധ്യക്ഷനായി. ഏരിയ ട്രഷറർ സുനിൽ സ്വാഗതം പറഞ്ഞു. സിപിഐ എം ലോക്കൽ സെക്രട്ടറി വി അനിൽ, കെസിഇയു ജില്ലാ കമ്മിറ്റി അംഗം പി ശിവൻകുട്ടി, ബാങ്ക് ഡയറക്ടർ ബോർഡ് അം​ഗം കെ മനോഹരൻ എന്നിവർ സംസാരിച്ചു. വി വി രേണുനാഥ് വിഷയം അവതരിപ്പിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി ദീപ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top