12 July Saturday

ജോലി വാഗ്ദാനംചെയ്ത്‌ തട്ടിപ്പ്: 
കൂട്ടുപ്രതിക്കായി അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022
ശാസ്താംകോട്ട
അമേരിക്കയിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കൂട്ടുപ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഒന്നാംപ്രതി കുന്നത്തൂർ ഐവർകാല കോട്ടയക്കുന്നത് കോട്ടോളിൽ ശങ്കരവിലാസം വീട്ടിൽ വൈശാഖൻ ഉണ്ണിത്താനെ (35) കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്തിരുന്നു. എൻജിനിയറിങ്‌ ബിരുദദാരികൾക്ക് ജോലി വാഗ്ദാനംചെയ്ത് 30 ലക്ഷത്തോളം രൂപയാണ് വൈശാഖൻ ഉണ്ണിത്താനും സുഹൃത്ത്‌ ശബരിനാഥും ചേർന്ന് തട്ടിയെടുത്തത്. 
കോട്ടയം കുമരകം സ്വദേശികളായ അനന്തു, അമിത് എന്നിവരാണ് തട്ടിപ്പിനിരയായത്. 2017 ഡിസംബറിലാണ് അമിത്തിന്റെ സുഹൃത്ത്‌ ശബരിനാഥ്‌ പറഞ്ഞതനുസരിച്ച്‌ വിദേശജോലിക്കായി വൈശാഖൻ ഉണ്ണിത്താനുമായി ബന്ധപ്പെടുന്നത്. മെക്കാനിക്കൽ എൻജിനിയറിങ്‌ ബിരുദദാരികളായ ഇവർക്ക് അമേരിക്കയിലെ മിഷിഗൺ ഫോർഡ് കമ്യൂണിറ്റി ആൻഡ് പെർഫോമിങ്‌ സെന്റർ എന്ന സ്വകാര്യ കമ്പനിയിൽ ജോലി വാങ്ങിനൽകാമെന്നു പറഞ്ഞാണ് പണം തട്ടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top